കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന് പേടിയോ? മത്സരത്തിന് മകന്‍ കാര്‍ത്തി

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ധനകാര്യ മന്ത്രിയും കോണ്‍ഗ്രസിന്റെ തലമൂത്ത നേതാവുമായ പി ചിദംബരം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. നരേന്ദ്ര മോദിക്കെതിരെ വാരണാസിയിലെ തങ്ങളുടെ സ്ഥാനാര്‍ഥി ആര് എന്ന് തലപുകയ്ക്കുകയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരോടാണ് ചിദംബരം മത്സരിക്കുന്നേയില്ല എന്ന തീരുമാനം കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഭയപ്പെട്ട് മാറിനില്‍ക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എ കെ ആന്റണി, മനീഷ് തിവാരി തുടങ്ങിയവര്‍ മത്സരിക്കാനില്ല എന്ന് നേരത്തെ സൂചന നല്‍കിയിരുന്നതാണ്. പ്രണബ് മുഖര്‍ജി രാഷ്ട്രപതിന് പിന്നാലെ പി ചിദംബരവും എ കെ ആന്റണിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകും.

chidambaram

പി ചിദംബരത്തിന് പകരം മകന്‍ കാര്‍ത്തി തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നും ജനവിധി തേടും. 1894, 2004, 2009 വര്‍ഷങ്ങളില്‍ പി ചിദംബരം ശിവഗംഗയില്‍ മത്സരിച്ച് ജയിച്ചിരുന്നു. അതേസമയം വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അനിശ്വിതത്വം തുടരുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗായിരിക്കും മോദിക്കെതിരെ മത്സരിക്കുക എന്നാണ് ഒടുവിലത്തെ സൂചനകള്‍.

ദിഗ് വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിംഗ് വിദിശയില്‍ സുഷമ സ്വരാജിനെതിരെ മത്സരിക്കും. ഗാന്ധിനഗറില്‍ അദ്വാനിക്കെതിരെ കിര്‍ത്തി പട്ടേല്‍ മത്സരിക്കും. ബിഹാര്‍, ദില്ലി, ഗുജറാത്ത്, ജമ്മു കാശ്മീര്‍, മധ്യപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, യു പി എന്നിവിടങ്ങളിലേക്കായി 50 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് നാലാം ഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Senior leader and Union minister P Chidambaram decided not to fight 2014 polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X