തിഹാര്‍ ജയിലിലെ ചിദംബരത്തിന്റെ ആദ്യരാത്രി... അസ്വസ്ഥം, ഒരു പരിഗണനയും ഇല്ലാതെ
ദില്ലി: ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ പി ചിദംബരം തിഹാര്‍ ജയിലില്‍ ആണ് ഉള്ളത്. സിബിഐ കസ്റ്റഡി പൂര്‍ത്തിയായ സാഹചര്യത്തില്‍ ആയിരുന്നു ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
രാജ്യത്തെ ഏറ്റവും വലിയ ജയില്‍ ആയ തിഹാര്‍ ജയിലില്‍ ആണ് ചിദംബരത്തെ പാര്‍പ്പിച്ചിരിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രിയെന്ന പരിഗണനയൊന്നും ചിദംബരത്തിനില്ല. അസ്വസ്ഥമായിരുന്നു ജയിലിലെ ചിദംബരത്തിന്റെ ആദ്യ രാത്രി എന്നാണ് റിപ്പോര്‍ട്ടുകള്‍.

തിഹാറിലെ ഏഴാം നമ്പര്‍ ജയിലില്‍ ആണ് ചിദംബരം ഉള്ളത്. എന്‍ഫോഴ്സ്മെന്റ് കേസുകളിലെ പ്രതികളെ പാര്‍പ്പിക്കുന്ന സാധാരണ സെല്ലുകളാണ് ഇവിടെ ഉള്ളത്. വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് ചിദംബരത്തിന് ചായയും സാധാരണ പ്രഭാത ഭക്ഷണവും ആണ് നല്‍കിയത്.
മുന്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ സെഡ് പ്ലസ് സുരക്ഷയുള്ള ആളാണ് ചിദംബരം. എന്നാല്‍ ഇതും ജയിലില്‍ ബാധകമല്ല. അദ്ദേഹത്തിന്റെ ജയില്‍ മുറിയ്ക്ക് പുറത്ത് നടക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. മരുന്നുകളും കണ്ണടയും സൂക്ഷിക്കാന്‍ അനുവാദം തേടിയിരുന്നു. കൂടാതെ ജയിലില്‍ യൂറോപ്യന്‍ ക്ലോസറ്റ് വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടു.
മറ്റ് തടവ് പുള്ളികളെ പോലെ ചിദംബരത്തിന് ജയില്‍ ഗ്രന്ഥശാലയും ഉപയോഗിക്കാന്‍ സാധിക്കും. നിശ്ചിത സമയം ടിവി കാണാനും അനുവാദമുണ്ട്. ജയില്‍ മുറിയില്‍ അദ്ദേഹത്തിന് വര്‍ത്തമാന പത്രങ്ങളും ലഭിക്കും.
Recommended Video
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications