കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിഹാര്‍ ജയിലിലെ ചിദംബരത്തിന്റെ ആദ്യരാത്രി... അസ്വസ്ഥം, ഒരു പരിഗണനയും ഇല്ലാതെ

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ പി ചിദംബരം തിഹാര്‍ ജയിലില്‍ ആണ് ഉള്ളത്. സിബിഐ കസ്റ്റഡി പൂര്‍ത്തിയായ സാഹചര്യത്തില്‍ ആയിരുന്നു ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ചിദംബരം ഉത്തരം പറഞ്ഞത് 90 മണിക്കൂറിൽ 450 ചോദ്യങ്ങൾക്ക്: കേസിലെ കുറ്റപത്രം സെപ്തംബറിൽ!ചിദംബരം ഉത്തരം പറഞ്ഞത് 90 മണിക്കൂറിൽ 450 ചോദ്യങ്ങൾക്ക്: കേസിലെ കുറ്റപത്രം സെപ്തംബറിൽ!

രാജ്യത്തെ ഏറ്റവും വലിയ ജയില്‍ ആയ തിഹാര്‍ ജയിലില്‍ ആണ് ചിദംബരത്തെ പാര്‍പ്പിച്ചിരിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രിയെന്ന പരിഗണനയൊന്നും ചിദംബരത്തിനില്ല. അസ്വസ്ഥമായിരുന്നു ജയിലിലെ ചിദംബരത്തിന്റെ ആദ്യ രാത്രി എന്നാണ് റിപ്പോര്‍ട്ടുകള്‍.

Chidambaram Jail

തിഹാറിലെ ഏഴാം നമ്പര്‍ ജയിലില്‍ ആണ് ചിദംബരം ഉള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലെ പ്രതികളെ പാര്‍പ്പിക്കുന്ന സാധാരണ സെല്ലുകളാണ് ഇവിടെ ഉള്ളത്. വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് ചിദംബരത്തിന് ചായയും സാധാരണ പ്രഭാത ഭക്ഷണവും ആണ് നല്‍കിയത്.

മുന്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ സെഡ് പ്ലസ് സുരക്ഷയുള്ള ആളാണ് ചിദംബരം. എന്നാല്‍ ഇതും ജയിലില്‍ ബാധകമല്ല. അദ്ദേഹത്തിന്റെ ജയില്‍ മുറിയ്ക്ക് പുറത്ത് നടക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. മരുന്നുകളും കണ്ണടയും സൂക്ഷിക്കാന്‍ അനുവാദം തേടിയിരുന്നു. കൂടാതെ ജയിലില്‍ യൂറോപ്യന്‍ ക്ലോസറ്റ് വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടു.

Recommended Video

cmsvideo
ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam

മറ്റ് തടവ് പുള്ളികളെ പോലെ ചിദംബരത്തിന് ജയില്‍ ഗ്രന്ഥശാലയും ഉപയോഗിക്കാന്‍ സാധിക്കും. നിശ്ചിത സമയം ടിവി കാണാനും അനുവാദമുണ്ട്. ജയില്‍ മുറിയില്‍ അദ്ദേഹത്തിന് വര്‍ത്തമാന പത്രങ്ങളും ലഭിക്കും.

English summary
P Chidambaram's first night in Tihar jail as a normal inmate, no privileges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X