കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രിയ ബജറ്റുമായി ചിദംബരം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് ഇങ്ങ് മൂക്കിന്‍ തുന്പത്തെത്തി. അപ്പോഴാണ് പി ചിദംബരത്തിന്റെ ഇടക്കാല ബജറ്റ്. ശേഷിക്കുന്ന രണ്ട് മാസത്തിനുളളില്‍ ചെയ്ത് തീര്‍ക്കുമെന്നും, ഭരണം വീണ്ടും കിട്ടിയാല്‍ ജനങ്ങള്‍ക്ക് എന്ത് കൊടുക്കും എന്നൊക്കെയാണ് ബജറ്റ് പറയുന്നത്.

ജനോപകാരപ്രദം എന്ന് തോന്നിപ്പിക്കുന്ന സബ്‌സിഡി പ്രഖ്യാപനങ്ങളാണ് ഇടക്കാല ബജറ്റിന്റെ ഹൈലൈറ്റ്. ഭക്ഷ്യ സബ്‌സിഡിക്ക് മാത്രം ഒരു ലക്ഷം രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്.പട്ടിക വിഭാഗങ്ങള്‍ക്കായി 48,600 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ദ്ധന തടയാന്‍ 35,000 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്.

സാധാരണക്കാരന് അത്രക്ക് ആശ്വാസം പകരുന്നതല്ലെങ്കിലും, മധ്യവര്‍ഗ്ഗത്തിന് സന്തോഷം പകരുന്ന പലതും ബജറ്റിലുണ്ട്. ചെറുകാറുകളുടേയും ബൈക്കുകളുടേയും ഒക്കെ നികുതി കുറച്ചിട്ടുണ്ട്. ആഡംബര കാറുകളുടെ നികുതിയും കുറക്കാന്‍ ചിദംബരം ശ്രദ്ധിച്ചിട്ടുണ്ട്.

ഇടക്കാല ബജറ്റിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം...

കൊച്ചി മെട്രോക്ക് 624 കോടി

കൊച്ചി മെട്രോക്ക് 624 കോടി

കേരളത്തിന് പദ്ധതി വിഹിതത്തില്‍ വന്‍ വര്‍ദ്ധനയാണുള്ളത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 1,632 കോടി രൂപ. കൊച്ചി മെട്രോ റെയിലിന് 624 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്.

സബ്‌സിഡി വര്‍ദ്ധന

സബ്‌സിഡി വര്‍ദ്ധന

സബ്‌സിഡികളില്‍ വന്‍ വര്‍ദ്ധനയാണ് ബജറ്റ് മുന്നോട്ട് വക്കുന്നത്. ഭക്ഷ്യ സബ്‌സിഡിക്ക് മാത്രം ഒരു ലക്ഷം കോടി രൂപ മാറ്റി വച്ചിരിക്കുന്നു.

പെട്രോള്‍ വില പിടിച്ചു നിര്‍ത്താന്‍

പെട്രോള്‍ വില പിടിച്ചു നിര്‍ത്താന്‍

യുപിഎ സര്‍ക്കാര്‍ ഏറ്റവും അധികം പഴി കേട്ടത് ഇന്ധന വില വര്‍ദ്ധനവിന്റെ പേരിലാണ്. ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ 35,000 കോടി രൂപയാണ് ബജറ്റില്‍ മാറ്റി വച്ചിരിക്കുന്നത്.

സോളാറിന് അഞ്ചര ലക്ഷം കോടി

സോളാറിന് അഞ്ചര ലക്ഷം കോടി

സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കിയങ്കെിലും സോളാര്‍ ഒരു മികച്ച ഊര്‍ജ്ജ സ്രോതസ്സാണ്. നാല് സൗരോര്‍ജ്ജ പദ്ധതികള്‍ക്കായി 5,55,322 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവച്ചിരിക്കുന്നത്.

കാറിനും ബൈക്കിനും വില കുറയും

കാറിനും ബൈക്കിനും വില കുറയും

നികുതി കുറക്കുന്നതോടെ കാറുകള്‍ക്കും ബൈക്കുകള്‍ക്കം ഒക്കെ വില കുറയും. ചെറുകാറുകളും നികുതി 12 ശതമാനത്തില്‍ നിന്ന് 8 ശതമാനമാക്കി കുറച്ചു. എസ് യു വികളുടെ നികുതി 30 ല്‍ നിന്ന് 24 ശതമാനമായും കുറച്ചിട്ടുണ്ട്.

ഫ്രിഡ്ജിനും ടിവിക്കും മൊബൈലിനും വില കുറയും

ഫ്രിഡ്ജിനും ടിവിക്കും മൊബൈലിനും വില കുറയും

ഇന്ത്യന്‍ നിര്‍മിത മൊബൈല്‍ ഫേണുകളുടെ നികുതി കുറക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. കൂടാതെ റഫ്രിഡ്ജറേറ്റര്‍, ടിവി എന്നിവയുടെ നികുതിയും കുറച്ചിട്ടു

വിദ്യാഭ്യാസ വായ്പക്ക് മൊറട്ടോറിയം

വിദ്യാഭ്യാസ വായ്പക്ക് മൊറട്ടോറിയം


2009 വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. വായ്പ കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കും.

സൈന്യത്തിന് ഗുണം

സൈന്യത്തിന് ഗുണം

പ്രതിരോധത്തിനുള്ള വിഹിതം 10 ശതമാനമാണ് ഇത്തവണ കൂട്ടിയത്. സൈന്യത്തില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തും. സൈന്യത്തിന്റെ പെന്‍ഷന്‍ ഫണ്ടിലേക്ക് 500 കോടി വേറെ നീക്കി വച്ചിട്ടും ഉണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

സ്ത്രീ സുരക്ഷക്കും ശിശുക്ഷേമത്തിനും ബജറ്റ് പ്രാമുഖ്യം നല്‍കുന്നു. 21,000 കോടിരൂപയാണ് രണ്ടിനും കൂടി വകയിരുത്തിയിരിക്കുന്നത്.

പത്ത് ലക്ഷം തൊഴില്‍

പത്ത് ലക്ഷം തൊഴില്‍


എല്ലാ തവണത്തേയും പോലെ യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ഉള്ള തുറുപ്പ് ചീട്ട് ഇത്തവണയും ഉണ്ട്. 10 ലക്ഷം തൊഴിലുകള്‍.

English summary
Chidambaram's interim budget looks popular.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X