കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിന് സ്വയംഭരണാധികാരം: വാക്പയറ്റുമായി മോദിയും ചിദംബരവും, നേതാവിന്‍റേത് വിഘടനവാദികളുടെ ഭാഷ!

Google Oneindia Malayalam News

Recommended Video

cmsvideo
കശ്മീരിന് സ്വയംഭരണം; ചിദംബരവും മോദിയും വാക്പയറ്റ് തുടരുന്നു | Oneindia Malayalam

ബെംഗളൂരു: കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിനെതിരെ വിവാദം പുകയുന്നു. ജമ്മു കശ്മീരിലെ ജനങ്ങള്‍ സ്വയംഭരണം ആഗ്രഹിക്കുന്നുവെന്ന ചിദംബരത്തിന്‍റെ പരാമര്‍ശം ഇന്ത്യന്‍ സൈനികരെ അപമാനിക്കുന്നതാണെന്നാണ് പ്രധാനന്ത്രി ആരോപിക്കുന്നത്. കോണ്‍ഗ്രസ് നേതാവിന്‍റെ പരാമര്‍ശം ജമ്മു കശ്മീരിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ധീരരായ ഇന്ത്യന്‍ സൈനികരെ അപമാനിക്കുന്നതാണ് ചിദംബരത്തിന്‍റെ പ്രസ്താവയെന്നും മോദി ചൂണ്ടിക്കാണിച്ചു.

സുരക്ഷാ ഭീഷണി: ജെറ്റ് എയര്‍വേയ്സ് വിമാനം അഹമ്മദാബാദിലിറക്കി, പിന്നില്‍ വ്യാജഫോണ്‍ കോള്‍!സുരക്ഷാ ഭീഷണി: ജെറ്റ് എയര്‍വേയ്സ് വിമാനം അഹമ്മദാബാദിലിറക്കി, പിന്നില്‍ വ്യാജഫോണ്‍ കോള്‍!

ചിദംബരത്തിന്‍റെ പ്രസ്താവനക്കെതിരെ ആദ്യം രംഗത്തെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പാകിസ്താനും വിഘടനവാദികളും ഉപയോഗിക്കുന്ന ഭാഷയാണ് ചിദംബരത്തിന്‍റേതെന്ന് ചൂണ്ടിക്കാണിച്ച മോദി കോണ്‍ഗ്രസിന് ഇതിന് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളരൂവില്‍ ശങ്കരാചാര്യരുടെ ദശമഹ സൗന്ദര്യലഹരി പ്രയാണോത്സവ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മോദി ഇക്കാര്യങ്ങള്‍ ആരോപിച്ചത്.

 നിലപാടില്‍ മലക്കം മറിഞ്ഞു

നിലപാടില്‍ മലക്കം മറിഞ്ഞു

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് മലക്കം മറിഞ്ഞുവെന്നും ഇന്നലെവരെ സ്വീകരിച്ച നിലപാടിന് വിപരീതമായി ആസാദിയ്ക്ക് വേണ്ടി ലജ്ജയില്ലാതെ സംസാരിക്കുകയാണെന്നും മോദി ആരോപിക്കുന്നു. പ്രസ്താവനയോടെ കോണ്‍ഗ്രസിന് ഇന്ത്യന്‍ സൈന്യത്തോടുള്ള മനോഭാവമാണ് പുറത്തുവന്നിട്ടുള്ളതെന്നും മോദി കുറ്റപ്പെടുത്തി.

 വിവാദ പരാമര്‍ശം

വിവാദ പരാമര്‍ശം


ശനിയാഴ്ച രാജ്കോട്ടില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് കശ്മീരിന് സ്വയം ഭരണം നല്‍കണോ എന്ന ചോദ്യത്തിന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം നല്‍കിയ മറുപടിയാണ് വിവാദമായത്. കശ്മീരിന് സ്വയം ഭരണാവകാശം വേണമെന്ന ചിദംബരത്തിന്‍റെ മറുപടിയ്ക്കെതിരെ ആദ്യം രംഗത്തെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. വിവാദത്തിന് പിന്നാലെ ചിദംബരത്തിന്‍റെ പ്രസ്താവന വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ തീരുമാനമല്ലെന്നും ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല രംഗത്തെത്തിയിരുന്നു.

 കോണ്‍ഫറന്‍സിന് അംഗീകാരം

കോണ്‍ഫറന്‍സിന് അംഗീകാരം

കോണ്‍ഫറന്‍സിന് അംഗീകാരം

ജമ്മു കശ്മീരിന് സ്വയംഭരണാധികാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഞായറാഴ്ച കശ്മീരിലെ പ്രതിപക്ഷ കക്ഷി നാഷണല്‍ കോണ്‍ഫറന്‍സ് പാസാക്കിയിരുന്നു. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന പാര്‍ട്ടിയുടെ പ്രതിനിധി സമ്മേളനത്തിലാണ് പ്രതിപക്ഷത്തിന്‍റെ പ്രമേയം.

 ഞങ്ങളും രാജ്യവിരുദ്ധര്‍

ഞങ്ങളും രാജ്യവിരുദ്ധര്‍


ജമ്മു കശ്മീരിന് ഭരണഘടന അനുവദിക്കുന്ന സ്വയംഭരണാധികാരം ദേശവിരുദ്ധയാണെങ്കില്‍ ഞങ്ങളും ദേശവിരുദ്ധരാണെന്ന് പറയുമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന. ചിദംബരത്തിന്‍റെ കശ്മീര്‍ അനുകൂല പ്രസ്താവനയ്ക്കെതിരെ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന.

 ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന്

ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന്


തങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ അധിഷ്ഠിതമായ സ്വയം ഭരണാധികാരമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇത് ഭരണഘടനയില്‍ നിലവിലുണ്ടെന്നും ചൂണ്ടിക്കാണിക്കുന്ന ഒമര്‍ അബ്ജുള്ള പാകിസ്താനില്‍ നിന്നോ റഷ്യയില്‍ നിന്നോ ബ്രിട്ടനില്‍ നിന്നോ അല്ല സ്വയംഭരണാധികാരം ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

English summary
Prime Minister Narendra Modi arrived in Karnataka's Mangaluru on Sunday morning. He offered prayers at Shri Manjunatha Swami Temple at Dharmasthala. After the temple visit, Mr. Modi proceeded to Ujire, 5 km from Dharmasthala to attend a public programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X