സോറോസിന്റെ പരാമര്‍ശത്തില്‍ വീഴാന്‍ മോദി സര്‍ക്കാര്‍ അത്രയും ദുര്‍ബലമാണോ; ചോദ്യങ്ങളുമായി ചിദംബരം
മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ഒരു കൂട്ടം പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന് രാജ്യം ഭരിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് മത്സര പ്രവണതയെ തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

ദില്ലി: ജോര്‍ജ് സോറോസിന്റെ പരാമര്‍ശത്തെ കേന്ദ്ര സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമായി ചിത്രീകരിക്കുന്നത് ബാലിശമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.
മോദി സര്‍ക്കാര്‍ ധനികനായ ഒരു 92കാരന്റെ പരാമര്‍ശത്തില്‍ വീഴാന്‍ മാത്രം ദുര്‍ബലമാണോ മോദി സര്‍ക്കാരെന്ന് ചിദംബരം ചോദിച്ചു.
അതേസമയം ജോര്‍ജ് സോറോസിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രൂക്ഷമായ വിമര്‍ശനം നടത്തുന്നതിനിടെയാണ് ചിദംബരം പ്രതികരിച്ചത്. മ്യൂണിക് സുരക്ഷാ കോണ്‍ഫറന്‍സിലായിരുന്നു സോറോസിന്റെ പരാമര്‍ശം.

അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നടത്തണമെന്നായിരുന്നു സോറോസ് ആവശ്യപ്പെട്ടത്. മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ ഈ വിഷയത്തില്‍ ഇടിഞ്ഞുവെന്നും, അവര്‍ ദുര്‍ബലരാവുമെന്നും സോറോസ് പറഞ്ഞിരുന്നു.
ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സാമ്പത്തിക യുദ്ധക്കുറ്റവാളിയെന്നാണ് സ്മൃതി ഇറാനി സോറോസിനെ വിശേഷിപ്പിച്ചത്. അതേസമയം രാജ്യത്തെ ആര് ഭരിക്കണമെന്നും, ആര് പുറത്തിരിക്കണമെന്നുമെല്ലാം ഇന്ത്യയിലെ ജനങ്ങളാണ് തീരുമാനിക്കുക.
ഒരു ചെറിയ പരാമര്‍ശത്തിന്റെ പേരില്‍ വീഴാന്‍ മോദി സര്‍ക്കാര്‍ ഇത്ര ദുര്‍ബലമാണെന്ന് കരുതുന്നില്ലെന്നും ചിദംബരം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ഒരു കൂട്ടം പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന് രാജ്യം ഭരിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് മത്സര പ്രവണതയെ തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പരസ്പരമുള്ള മത്സരബുദ്ധിയാണ് ഇല്ലാതായിരിക്കുന്നത്.
ജോര്‍ജ് സോറോസ് മുമ്പ് പറഞ്ഞതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല. ഇപ്പോള്‍ അദ്ദേഹം പറഞ്ഞതിനോടും എനിക്ക് യോജിപ്പില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശത്തെ ഉയര്‍ത്തി കാണിച്ച്, ഇത് സര്‍ക്കാരിന്റെ അട്ടിമറിക്കാനുള്ള ശ്രമമായി മാറ്റുന്നത് ദുര്‍ബലമായ വാദമാണെന്നും ചിദംബരം പറഞ്ഞു.
ജോര്‍ജ് സോറോസിനെ അവഗണിക്കൂ, പകരം നോറിയല്‍ റൗബിനിയെ കേള്‍ക്കും. അവര്‍ ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന സ്വകാര്യ സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഇത് രാജ്യത്തെ മത്സര പ്രവണതയെ ഇല്ലാതാക്കും.
പുതിയ കമ്പനികളെയും ആശയങ്ങളെയും മുന്നോട്ട് വരുന്നത് തന്നെ അതിലൂടെ ഇല്ലാതാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ചിദംബര പറഞ്ഞു. തുറന്ന മത്സരക്ഷമതയുള്ള സമ്പദ് വ്യവസ്ഥ ഉറപ്പാക്കാനാണ് ഉദാരവത്കരണം കൊണ്ടുവന്നതെന്നും ചിദംബരം പറഞ്ഞു. അതേസമയം സോറോസിന്റെ പരാമര്‍ശങ്ങളെ നേരത്തെ കോണ്‍ഗ്രസ് നേതൃത്വവും തള്ളിയിരുന്നു.












Click it and Unblock the Notifications