നോട്ട് നിരോധനം: മന്ത്രിസഭാ യോഗത്തിന്റെ കാബിനെറ്റ് നോട്ട് പരസ്യമാക്കണമെന്ന് പി ചിദംബരം
ദില്ലി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ കാബിനെറ്റ് നോട്ട് പരസ്യപ്പെടുത്താന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ചിദംബരം പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായാണ് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം രംഗത്തെത്തിയത്.
പണം ബാങ്കുകളില്‍ എത്തിക്കുക എന്നതായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമെന്നും അത് നേടാന്‍ കഴിഞ്ഞുവെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്ന സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയുടെ പരാമര്‍ശത്തിനെതിരെ പി ചിദംബരം രംഗത്തെത്തിയത്.

ചെന്നൈയില്‍ വ്യാഴാഴ്ച നടന്ന ചടങ്ങിനിടെയാണ് ഉപരാഷ്ട്രപതി നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച പരാമര്‍ശം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരുന്നു. നാല് ലക്ഷം കോടിയുടെ കള്ളപ്പണം തിരിച്ചെത്തിയെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ചിദംബരം ചോദിച്ചു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗി നടത്തിയ പരാമര്‍ശത്തെയും ചിദംബരം രൂക്ഷമായി വിമര്‍ശിച്ചു.
ഉത്തരവാദിത്വം വര്‍ധിപ്പിക്കുക എന്നതായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമെന്നും പണം ബാങ്കുകളില്‍ എത്തിയതോടെ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞുവെന്നുമായിരുന്നു ഉപരാഷ്ട്രപതി ചെന്നൈയില്‍ നടത്തിയ പരാമര്‍ശം. പണം ബാങ്കിലെത്തിയതോടെ നികുതിയും ബാങ്ക് നിരക്കുകളും കുറയുമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചെന്നൈയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications