കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം: മന്ത്രിസഭാ യോഗത്തിന്റെ കാബിനെറ്റ് നോട്ട് പരസ്യമാക്കണമെന്ന് പി ചിദംബരം

  • By Desk
Google Oneindia Malayalam News

ദില്ലി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ കാബിനെറ്റ് നോട്ട് പരസ്യപ്പെടുത്താന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ചിദംബരം പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായാണ് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം രംഗത്തെത്തിയത്.

മോദി സർക്കാർ നിലകൊള്ളുന്നത് വ്യവസായികൾക്കു വേണ്ടി, മോദിയെ കടന്നാക്രമിച്ച് രാഹുൽമോദി സർക്കാർ നിലകൊള്ളുന്നത് വ്യവസായികൾക്കു വേണ്ടി, മോദിയെ കടന്നാക്രമിച്ച് രാഹുൽ

പണം ബാങ്കുകളില്‍ എത്തിക്കുക എന്നതായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമെന്നും അത് നേടാന്‍ കഴിഞ്ഞുവെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്ന സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയുടെ പരാമര്‍ശത്തിനെതിരെ പി ചിദംബരം രംഗത്തെത്തിയത്.

chidambaram

ചെന്നൈയില്‍ വ്യാഴാഴ്ച നടന്ന ചടങ്ങിനിടെയാണ് ഉപരാഷ്ട്രപതി നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച പരാമര്‍ശം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരുന്നു. നാല് ലക്ഷം കോടിയുടെ കള്ളപ്പണം തിരിച്ചെത്തിയെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ചിദംബരം ചോദിച്ചു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗി നടത്തിയ പരാമര്‍ശത്തെയും ചിദംബരം രൂക്ഷമായി വിമര്‍ശിച്ചു.

നടിയെ ആക്രമിക്കാൻ സുനിക്ക് കിട്ടിയത് നടുക്കുന്ന നിർദേശങ്ങൾ.. വിവാഹം കഴിഞ്ഞാലും ചൊൽപ്പടിക്ക് നിൽക്കണംനടിയെ ആക്രമിക്കാൻ സുനിക്ക് കിട്ടിയത് നടുക്കുന്ന നിർദേശങ്ങൾ.. വിവാഹം കഴിഞ്ഞാലും ചൊൽപ്പടിക്ക് നിൽക്കണം

ഉത്തരവാദിത്വം വര്‍ധിപ്പിക്കുക എന്നതായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമെന്നും പണം ബാങ്കുകളില്‍ എത്തിയതോടെ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞുവെന്നുമായിരുന്നു ഉപരാഷ്ട്രപതി ചെന്നൈയില്‍ നടത്തിയ പരാമര്‍ശം. പണം ബാങ്കിലെത്തിയതോടെ നികുതിയും ബാങ്ക് നിരക്കുകളും കുറയുമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചെന്നൈയില്‍ പറഞ്ഞിരുന്നു.

English summary
in relation with note ban congress leader p chidambaram says to publish central ministry cabinat note. chidambaram replied to vice president venkayya naidu on note ban issue comment said on thursday at chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X