കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരം വീണ്ടും സിബിഐ കസ്റ്റഡിയില്‍.... ഓഗസ്റ്റ് 26 വരെ കസ്റ്റഡി അനുവദിച്ച് സുപ്രീം കോടതി!!

Google Oneindia Malayalam News

ദില്ലി: മുന്‍ ധനമന്ത്രി ചിദംബരത്തിന് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക വാദങ്ങള്‍ക്കൊടുവില്‍, സിബിഐക്ക് വിജയം. ചിദംബരത്തെ ഓഗസ്റ്റ് 26 വരെ കസ്റ്റഡിയില്‍ വെക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ നല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. അതേസമയം ചിദംബരത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് നിത്യേന 30 മിനുട്ട് വരെ അദ്ദേഹത്തെ കാണാന്‍ അനുവാദമുണ്ട്.

1

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സിബിഐ ആസ്ഥാനത്തിനുള്ള സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. അതേസമയം ചിദംബരത്തിന്റെ മെഡിക്കല്‍ ടെസ്റ്റ് നിയമപ്രകാരം നടക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ മറ്റ് പണമിടപാടുകളെ കുറിച്ചും കടലാസ് കമ്പനികളെ കുറിച്ചും സിബിഐ വിശദമായി അന്വേഷിക്കുന്നുണ്ട്. അതേസമയം കേസില്‍ ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്നും, തെളിവ് നശിപ്പിക്കുന്നതിന് അത് കാരണമാകുമെന്ന ശക്തമായ വാദമാണ് സിബിഐ കോടതിയില്‍ ഉന്നയിച്ചത്.

നിര്‍ണായക വാദങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചിദംബരത്തിനടുത്തേക്ക് ഓടിയെത്തുന്നതിനും കോടതി സാക്ഷ്യം വഹിച്ചു. ഹരീഷ് റാവത്ത് അദ്ദേഹവുമായി സംസാരിക്കുകയും, കാര്‍ത്തി ചിദംബരം ഫോണില്‍ സംസാരിക്കുന്നതും ഈ സമയം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എഫ്‌ഐആറില്‍ ചിദംബരത്തിന്റെ പേരില്ലെങ്കില്‍ കുഴപ്പമില്ലെന്ന് സിബിഐ പറഞ്ഞു. അദ്ദേഹം ആരോപണവിധേയനാണ്. അപ്പോള്‍ ഇത്തരത്തിലുള്ള ചോദ്യം ചെയ്യലുകളാണ് ആവശ്യമെന്നും സിബിഐ വ്യക്തമാക്കി.

അതേസമയം എന്‍ഫോഴ്‌സമെന്റിന്റെ വാദം ഓഗസ്റ്റ് 27നാണ് നടക്കുക. ചിദംബരത്തിന് വേണ്ടി ഹാജരായ കപില്‍ സിബലും അഭിഷേക് സിംഗ് വിയും ഗംഭീരമായിട്ടാണ് വാദിച്ചതെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു. മാസ്റ്റര്‍ ക്ലാസെന്നാണ് കാര്‍ത്തി വിശേഷിപ്പിച്ചത്. ഇത് വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും, എല്ലാ നിയമവിദ്യാര്‍ത്ഥികളും വളരെ ഉപകാരമായിരിക്കും ഈ വാദമെന്നും കാര്‍ത്തി ട്വീറ്റ് ചെയ്തു. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും സുപ്രീം കോടതിയില്‍ എത്തിയിരുന്നു.

അറസ്റ്റിന് കാരണം ജാമ്യമില്ലാ വാറന്റ്, ചിദംബരം സഹകരിക്കുന്നില്ല, സിബിഐ വാദങ്ങള്‍ ഇങ്ങനെഅറസ്റ്റിന് കാരണം ജാമ്യമില്ലാ വാറന്റ്, ചിദംബരം സഹകരിക്കുന്നില്ല, സിബിഐ വാദങ്ങള്‍ ഇങ്ങനെ

English summary
chidambaram sent to cbi custody till august 26
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X