സോണിയയുടെ 11 അംഗ ടീം കളത്തില്‍! യുഎസ് മോഡൽ പ്ലാനുമായി ചിദംബരം!! 12 കോടി പേർക്ക്
ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പദ്ധതി രൂപീകരിക്കാൻ കഴിഞ്ഞ ആഴ്ചയാണ് കോൺഗ്രസ് പ്രത്യേക സമിതി രൂപീകരിച്ചത്. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരം ഉൾപ്പെടെയുള്ള 11 പേരാണ് സമിതി അംഗങ്ങൾ
ലോക്ക് ഡൗണിൽ ദുരിതത്തിലായിരിക്കുന്ന ദിവസവേതനക്കാർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് സമിതി അംഗങ്ങൾ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇപ്പോൾ ഇതാ 12 കോടി വരുന്ന തൊഴിലാളികളുടെ ജോലിയും വേതനവും സംരക്ഷിക്കുന്നതിന് പുതിയ പദ്ധതിയാണ് സമിതി അംഗമായ പി ചിദംബരം മുന്നോട്ട് വെയ്ക്കുന്നത്.

യുഎസ് മോഡൽ
ലോക്ക് ഡൗൺ കടുത്ത പ്രതിസന്ധിയാണ് രാജ്യത്ത് വരുത്തി വെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രത്സന്ധികൾ മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അവതരിപ്പിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. രാജ്യത്തെ
12 കോടി വരുന്ന ഉദ്യോഗസ്ഥരുടെ ശമ്പളവും വേതനവും സംരക്ഷക്കുന്നതിന് യുഎസ് മോഡൽ പേ ചെക് പ്രൊട്ടക്ഷൻ പ്രോഗ്രാം അവതരിപ്പിക്കണമെന്ന് പി ചിദംബരം ആവശ്യപ്പെട്ടു.

സ്വകാര്യ മേഖലയിൽ
ലോക്ക് ഡൗൺ വളരെ ബുദ്ധിമുട്ടേറിയ അവസ്ഥയിലാണ് ജനങ്ങളെ കൊണ്ട് എത്തിച്ചിരിക്കുന്നത്. പ്രയാസകരമായ ഈ സമയങ്ങളിൽ പ്രത്യേകിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ദീർഘവീക്ഷണത്തോടെയുള്ള നടപടികളുടെ അഭാവം സ്വകാര്യമേഖലയിൽ പിരിച്ചുവിടലുകൾക്കും ജോലി നഷ്ടത്തിനും വഴിവെയ്ക്കും.
ലോക്ക് ഡൗണിന് പിന്നാലെ നൂറ് കണിക്കിന് ജനങ്ങളുടെ ജോലിയേയും ജീവിതത്തേയും ബാധിക്കും, ചിദംബരം പറഞ്ഞു.

സർക്കാർ ഇടപെടണം
അതിനാൽ ഉടൻ തന്നെ സമഗ്രമായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയോട് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. ചെറുകിട-ഇടത്തരം വ്യവസായ മേഖലകളിലേയും മറ്റ് മേഖലകളിലേയും തൊഴിലാളികളുടേയും ഏപ്രിൽ മാസത്തെ ശമ്പളം ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും ചിദംബരം പറഞ്ഞു.

വായ്പാ പദ്ധതി
യുഎസ് ഗവൺമെന്റിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രകാരം ചെറുകിട ബിസിനസ്സുകാർക്ക് ജീവനക്കാരെ ശമ്പള പട്ടികയിൽ നിലനിർത്തുന്നതിന് നേരിട്ട് പ്രോത്സാഹനം നൽകുന്നതിനായിആവിഷ്കരിച്ച വായ്പാ പദ്ധതിയാണ് പേചെക്ക് പ്രൊട്ടക്ക്ഷൻ പ്രോഗ്രാം (പിപിപി)

ശമ്പളവും ഹെൽത്ത് കെയറും
ജീവനക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കുകയും എട്ടാഴ്ച ശമ്പളം, ഹെൽത്ത് കെയർ, സിക്ക് ലീവ്, ഓപ്പറേറ്റിംഗ് എക്സ്പെൻസസ് എന്നിവയ്ക്കായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ ഗവൺമെന്റ് പദ്ധതി. ചെറുകിട-ഇടത്തരം മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്ക് കത്ത്
നേരത്തേ ചെറുകിട മേഖലയിലെ തൊഴിലാളികൾക്ക് സഹായം പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രാജ്യത്തിന്റെ നട്ടെല്ലാണ് ചെറുകിട ഇടത്തരം കച്ചവടക്കാർ. അവരെ ശക്തിപ്പെടുത്തുന്നതിനും അവരുടെ പുനരുജ്ജീവനും ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ട സമയമാണിതെന്ന് സോണിയ ഓർമ്മിപ്പിച്ചു.

ഒരുലക്ഷം കോടിയുടെ പാക്കേജ്
അവഗണിച്ചാൽ ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ വിനാശകരവും വിപുലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സോണിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തകർച്ചയുടെ വക്കിലെത്തിയ മേഖലയ്ക്ക് ജീവൻ പകരാൻ സർക്കാർ ഒരു ലക്ഷം കോടിയുടെ തൊഴിൽ സുരക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

നിരവധി നിർദ്ദേശങ്ങൾ
അതിനിടെ മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങൾ ജനങ്ങൾ പങ്കുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തുടങ്ങിയ കാമ്പെയ്നിൽ മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 60000 ത്തോളം നിർദ്ദേശങ്ങളാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ചത്. മറ്റ് മേഖലകളിൽ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ജനങ്ങളിൽ നിന്ന് നിർദ്ദേശം തേടാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.












Click it and Unblock the Notifications