കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിക്ക് ചിദംബരത്തിന്റെ വക ഇക്കണോമിക്‌സ് ക്ലാസ്

Google Oneindia Malayalam News

ദില്ലി: ചരിത്രത്തിന് പുറമേ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്ക് കോണ്‍ഗ്രസിന്റെ വകയായി ഇക്കണോമിക്‌സ് ക്ലാസും. കൂട്ടത്തിലെ പ്രഗത്ഭനും തലമുതിര്‍ന്നയാളുമായി പി ചിദംബരത്തിനാണ് മോഡിയെ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കാനുള്ള ചുമതല. സ്വര്‍ണം വാങ്ങുന്നതിന് പണപ്പെടരുപ്പത്തിന് കാരണമാകുന്നു എന്ന് താന്‍ പറഞ്ഞതായുള്ള ആരോപണങ്ങളെ നിഷേധിച്ചുകൊണ്ടാണ് ചിദംബരം മോഡിയെ കളിയാക്കിയത്.

രാജ്യത്തെ സാമ്പത്തികശാസ്ത്ര വിദഗ്ധന്മാരോട് മോഡിയുടെ വകയായി നോട്ടുകള്‍ എഴുതിയെടുക്കാനും കളിയായി ചിദംബരം പറഞ്ഞു. സ്വര്‍ണം വാങ്ങുന്നതിന് പണപ്പെടരുപ്പത്തിന് കാരണമാകുമെന്ന് ചിദംബരം പറഞ്ഞതായി മോഡി കഴിഞ്ഞ ദിവസം ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരായാണ് ചിദംബരം മോഡിക്കെതിരെ പ്രതികരിച്ചത്.

chidambaram

ഞാന്‍ അദ്ദേഹത്തിന്റെ അത്രയും പഠിച്ച ആളല്ല. എന്നാലും സ്വര്‍ണം വാങ്ങിയാല്‍ അത് പണപ്പെരുപ്പത്തിന് കാരണമാകില്ല എന്ന് മനസിലാക്കാനുള്ള സാമാന്യ അറിവ് എനിക്കുണ്ട്. സ്വര്‍ണത്തെക്കുറിച്ചും പണപ്പെരുപ്പത്തിനെക്കുറിച്ചും ഞാന്‍ ഒരുപാട് സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വര്‍ണം വാങ്ങുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് ഞാന്‍ എവിടെയും പറഞ്ഞതായി ഓര്‍ക്കുന്നില്ല.

നേരത്തെ മോഡിയുടെ പ്രസംഗങ്ങളിലെ ചരിത്രപരമായ തെറ്റുകളെ കോണ്‍ഗ്രസ് കഠിനമായി വിമര്‍ശിച്ചിരുന്നു. തക്ഷശില ബിഹാറിലാണ്, ശ്യാമപ്രസാദ് മുഖര്‍ജി 1930 മരിച്ചു, ചൈന ജി ഡി പിയുടെ 20 ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നു എന്നിങ്ങനെ പോകുന്നു ചരിത്രവുമായി ബന്ധപ്പെട്ട മോഡിയുടെ തെറ്റായ പരാമര്‍ശങ്ങള്‍. തിരഞ്ഞെടുപ്പ് റാലിയില്‍ ഒരിക്കല്‍ നാക്ക് പിഴച്ച മോഡി ഗാന്ധിജിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്ന് വരെ വിളിച്ചിരുന്നു.

English summary
Finance minister P Chidambaram on Saturday said the BJP prime ministerial candidate was giving his "first lesson in economy" and denied he had ever said that buying gold causes inflation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X