Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിദംബരത്തെ കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ; കസ്റ്റഡിയില്‍ വച്ചോളൂ എന്ന് കോടതി

ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ സിബിഐ കസ്റ്റഡിയില്‍ തന്നെ വയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. സപ്തംബര്‍ അഞ്ച് വരെ കേസ് പരിഗണിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ നിലവിലെ സ്ഥിതി തുടരണമെന്ന് ചിദംബരം ആവശ്യപ്പെട്ടു.

P

ഇഡിക്കെതിരെ ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഇടക്കാല ജാമ്യം തേടി സപ്തംബര്‍ അഞ്ച് വരെ വിചാരണ കോടതിയെ സമീപിക്കരുതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഭാനുമതി അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.

കഴിഞ്ഞദിവസവും കേസ് സുപ്രീംകോടതി പരിഗണിച്ചിരുന്നു. ചിദംബരം ഈ വേളയില്‍ ഉന്നയിച്ചത് വ്യത്യസ്തമായ ആവശ്യങ്ങളായിരുന്നു. അറസ്റ്റിലായ ശേഷം ചിദംബരം തുടര്‍ച്ചയായ 13 ദിവസമായി സിബിഐ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച കസ്റ്റഡി കാലാവധി കഴിയുന്ന വേളയില്‍ ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യുമെന്നാണ് കരുതിയത്.

അങ്ങനെ സംഭവിച്ചാല്‍ ദില്ലിയിലെ തിഹാര്‍ ജയിലിലേക്ക് പോകേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു തിങ്കളാഴ്ച സുപ്രീംകോടതിയിലെ ചിദംബരത്തിന്റെ പ്രധാന നീക്കം. തന്നെ തിഹാര്‍ ജയിലില്‍ അയക്കരുതെന്ന് ചിദംബരം ആവശ്യപ്പെട്ടു. കോടതി അനുഭാവ പൂര്‍വം പരിഗണിക്കുകയും ചെയ്തു. സിബിഐ കസ്റ്റഡി അഞ്ച് വരെ തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+