കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരം ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി!! സോണിയ ജയിലിലേക്ക്

Google Oneindia Malayalam News

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് അടുത്തുവരവെ ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍ പാര്‍ട്ടി മാറുകയാണ്. എവിടെ നിന്നാലാണ് നേട്ടം എന്ന് നോക്കിയാണ് ഈ കൂടുമാറ്റം. മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍വരെ പാര്‍ട്ടി മാറുന്ന വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തുമെന്ന സൂചനയാണ് മറ്റു പാര്‍ട്ടി നേതാക്കളെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നത്.

എന്നാല്‍ ബിജെപി വിരുദ്ധ തരംഗം ഉണ്ടായേക്കാമെന്നും സൂചനകള്‍ വരുന്നുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ചിദംബരം കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചു

ചിദംബരം കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചു

പി ചിദംബരം കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കാന്‍ തീരുമാനിച്ചുവെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി എംപി പറയുന്നത്. അദ്ദേഹം ബിജെപിയില്‍ അംഗത്വമെടുക്കാനും ശ്രമിച്ചു. എന്നാല്‍ ബിജെപി അദ്ദേഹത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. സ്വയംരക്ഷ മുന്‍നിര്‍ത്തിയാണ് ചിദംബരം ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചതെന്നും സ്വാമി അവകാശപ്പെട്ടു.

 കള്ളപ്പണം വെളുപ്പിച്ച കേസ്

കള്ളപ്പണം വെളുപ്പിച്ച കേസ്

കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതിയാണ് ചിദംബരം. കഴിഞ്ഞദിവസമാണ് ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ചിദംബരം പാര്‍ട്ടി മാറുന്ന കാര്യം ആലോചിചതെന്നും സ്വാമി സൂചിപ്പിക്കുന്നു.

സ്വാമി മുമ്പും...

സ്വാമി മുമ്പും...

ഫിക്കി ലേഡീസ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച പരിപാടില്‍ സംസാരിക്കുമ്പോഴാണ് സ്വാമി ചിദംബരത്തിന്റെ നീക്കങ്ങള്‍ വെളിപ്പെടുത്തിയത്. രാഷ്ട്രീയ എതിരാളികളെ കുറിച്ച് പലതരം ഞെട്ടിക്കുന്ന കാര്യങ്ങള്‍ മുമ്പും പറഞ്ഞിട്ടുള്ള വ്യക്തിയാണ് സുബ്രഹ്മണ്യന്‍ സ്വാമി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒട്ടേറെ കേസുകളും ഇദ്ദേഹം നടത്തുന്നുണ്ട്.

സോണിയ ഗാന്ധി ജയിലിലേക്ക്

സോണിയ ഗാന്ധി ജയിലിലേക്ക്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി ജയിലില്‍ പോകുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഈ കേസില്‍ കക്ഷിയാണ് സുബ്രഹ്മണ്യന്‍ സ്വാമി. സിബിഐയിലെ ഇപ്പോഴത്തെ ആഭ്യന്തര കലഹം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. സിബിഐ കൂടുതല്‍ ശക്തിപ്പെടാന്‍ പോകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ജിഎസ്ടിയെ അനുകൂലിക്കില്ല

ജിഎസ്ടിയെ അനുകൂലിക്കില്ല

സിബിഐയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതി വിധി വരുന്നതോടെ സിബിഐ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടിയെ അനുകൂലിക്കുന്നില്ല. ജനങ്ങള്‍ക്ക് മേല്‍ അമിതമായ നികുതി ചുമത്തുന്നത് അംഗീകരിക്കില്ലെന്നും സ്വാമി പറഞ്ഞു.

 ജെയ്റ്റ്‌ലിക്കെതിരെ വിമര്‍ശനം

ജെയ്റ്റ്‌ലിക്കെതിരെ വിമര്‍ശനം

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയും സ്വാമി കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ജെയ്റ്റ്‌ലിക്ക് സാമ്പത്തിക ശാസ്ത്രം അറിയില്ലെന്നാണ് സ്വാമി പരിഹസിച്ചത്. ധനമന്ത്രി ധനകാര്യത്തെ കുറിച്ച് നന്നായി പരിശീലനം ലഭിച്ച വ്യക്തിയാകണം. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ അതല്ലെന്നും ബിജെപി എംപിയായ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

 ആരാണ് ചിദംബരം

ആരാണ് ചിദംബരം

രാജ്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ചിദംബരം. അദ്ദേഹത്തിനെതിരെ നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കുന്നുണ്ട്. ഒന്നില്‍ കഴിഞ്ഞദിവസം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ചിദംബരം. സ്വാമിയുടെ അവകാശവാദത്തോട് കോണ്‍ഗ്രസും ബിജെപിയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പ്രമുഖര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു; സെന്‍കുമാര്‍ അമിത് ഷായെ കണ്ടു!! കേരളം മാറുന്നുപ്രമുഖര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു; സെന്‍കുമാര്‍ അമിത് ഷായെ കണ്ടു!! കേരളം മാറുന്നു

English summary
Chidambaram tried to join BJP, but was rejected: Swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X