കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് ശതമാനം.... നിങ്ങള്‍ക്കറിയുമോ എന്താണെന്ന്, ജിഡിപിയെ പരിഹസിച്ച് ചിദംബരം!!

Google Oneindia Malayalam News

ദില്ലി: മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച് കഴിഞ്ഞതിന് പിന്നാലെ ദില്ലി ഹൈക്കോടതിയില്‍ നടന്നത് നാടകീയ നിമിഷങ്ങള്‍. കേസില്‍ സെപ്റ്റംബര്‍ അഞ്ച് വരെ സിബിഐ കസ്റ്റഡി സുപ്രീം കോടതി നീട്ടി നല്‍കി. ഇതിന് പിന്നാലെ പുറത്തിറങ്ങിയ ചിദംബരത്തോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴാണ് ഇക്കാര്യം നടന്നത്. അഞ്ച് ശതമാനം. നിങ്ങള്‍ക്ക് അഞ്ച് ശതമാനം എന്താണെന്ന് അറിയുമോ എന്നായിരുന്നു ചിദംബരത്തിന്റെ മറുപടി.

1

അതേസമയം രാജ്യത്തെ ജിഡിപി വളര്‍ച്ച അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെയാണ് ചിദംബരം രൂക്ഷമായ രീതിയില്‍ പരിഹസിച്ചത്. സിബിഐ കസ്റ്റഡിയിലായ ശേഷം ചിദംബരം മോദി സര്‍ക്കാരിനെതിരെ നടത്തുന്ന ആദ്യ പ്രതികരണമാണിത്. ചിദംബരം തന്റെ കൈയ്യിലെ അഞ്ച് വിരലുകള്‍ ഉയര്‍ത്തി കാണിക്കുക കൂടി ചെയ്തതോടെ ഇത് സോഷ്യല്‍ മീഡിയയിലും തരംഗമായിരിക്കുകയാണ്.

അതേസമയം ഇന്ത്യയുടെ ജിഡിപി ആദ്യ പാദത്തില്‍ വന്‍ തകര്‍ച്ചയിലാണ്. നേരത്തെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടവും ഇന്ത്യക്ക് നഷ്ടമായിരുന്നു. വളര്‍ച്ചാ നിരക്കില്‍ ചൈനയ്ക്ക് പിന്നില്‍ പോവുകയും ചെയ്തു. ചിദംബരത്തിനോട് മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിക്കേണ്ടതില്ലെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ ചിദംബരത്തിന്റെ ഹര്‍ജി കേള്‍ക്കാമെന്നും കോടതി പറഞ്ഞു.

നേരത്തെ തന്നെ തീഹാര്‍ ജയിലില്‍ അയക്കരുതെന്ന് ചിദംബരം ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റ് വാറന്റിനെതിരെയുള്ള ഹര്‍ജിയാണ് സെപ്റ്റംബര്‍ അഞ്ചിന് കോടതി പരിഗണിക്കുക. ചിദംബരത്തിനെതിരെ ജാമ്യമില്ലാതെ അറസ്റ്റ് വാറന്റാണ് ഉള്ളത്. ചിദംബരത്തെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് നേരത്തെ സിബിഐ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

അല്‍ക്ക ലാമ്പ കോണ്‍ഗ്രസിലേക്ക്.... സോണിയാ ഗാന്ധിയെ കണ്ടു, മടക്കം അഞ്ച് വര്‍ഷത്തിന് ശേഷം!!അല്‍ക്ക ലാമ്പ കോണ്‍ഗ്രസിലേക്ക്.... സോണിയാ ഗാന്ധിയെ കണ്ടു, മടക്കം അഞ്ച് വര്‍ഷത്തിന് ശേഷം!!

English summary
chidambaram troll gdp rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X