കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് നമ്മളെ തകര്‍ക്കും, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരിദിനം, സര്‍ക്കാരിനെതിരെ തുറന്നടിച്ച് ചിദംബരം

Google Oneindia Malayalam News

ദില്ലി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷമായി പ്രതികരിച്ച് പി ചിദംബരം. ഇന്ത്യന്‍ ജനതയെ അത് തകര്‍ക്കുമെന്ന് ചിദംബരം. സര്‍ക്കാര്‍ ഇത് ഗൗരവമായി കണ്ടിട്ടില്ലെന്ന കുറ്റപ്പെടുത്തലാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ഭരണഘടനയില്‍ അധിഷ്ഠിതമായ ഇന്ത്യക്ക് ഇത് കറുത്ത ദിനമാണെന്നും ചിദംബരം തുറന്നടിച്ചു. അതേസമയം കോണ്‍ഗ്രസും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.

1

നമ്മള്‍ വലിയൊരു സാഹസത്തിനാണ് തയ്യാറായിരിക്കുന്നത്. എന്നാല്‍ നമ്മള്‍ സ്വപ്‌നത്തില്‍ പോലും വലിയൊരു പ്രശ്‌നം ഉണ്ടാവുമെന്ന് കാണുന്നില്ല. എന്നാല്‍ ഇത് ആപത്കരമായ നീക്കമാണ്. അത് രാജ്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ളതാണെന്നും ചിംദബരം പറഞ്ഞു. അതേസമയം ബിജെപി വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിയമം ഇല്ലാതാക്കിയതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യത്തിന്റെ ഐക്യത വെച്ചാണ് ബിജെപി കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിരവധി നേതാക്കള്‍ ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. ബിജെപിയുമായി ഇടഞ്ഞ് നിന്ന ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ഇതിനെ പിന്തുണച്ചിരിക്കുകയാണ്. കശ്മീരിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. അതേസമയം ബിഎസ്പി, ആംആദ്മി പാര്‍ട്ടി, അണ്ണാഡിഎംകെ, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരും കശ്മീര്‍ ബില്ലിനെ പിന്തുണച്ചത്.

Recommended Video

cmsvideo
ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം എന്ന് മെഹ്ബൂബ മുഫ്തി

അതേസമയം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട്. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും കൂടെയുണ്ടാവും. നേരത്തെ ആര്‍ട്ടിക്കില്‍ 370 ഒഴിവാക്കുന്നതിന് മുമ്പ് സുരക്ഷാ സംഘം ശ്രീനഗറിലെത്തി സുരക്ഷ വിലയിരുത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ സൈന്യത്തെ ഉപയോഗിച്ച് കശ്മീരിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ചിട്ടുണ്ട്.

അത് ഇന്ത്യയുടെ ആത്മാവിന്റെ മരണമാണ്..... ഇതിഹാസ നേതാവിന്റെ വാക്കുകള്‍ കടമെടുത്ത് ആര്‍ജെഡിഅത് ഇന്ത്യയുടെ ആത്മാവിന്റെ മരണമാണ്..... ഇതിഹാസ നേതാവിന്റെ വാക്കുകള്‍ കടമെടുത്ത് ആര്‍ജെഡി

English summary
chidambaram warns modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X