ബജറ്റില്‍ നികുതി ഇളവുകള്‍ക്ക് സാധ്യത
ദില്ലി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റ് തിങ്കളാഴ്ച അവതരിപ്പിക്കും. നാലു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമായിരിക്കും ധനമന്ത്രി പി ചിദംബരം അവതരിപ്പിക്കുക.
സമ്പൂര്‍ണ ബജറ്റ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മാത്രമേ അവതരിപ്പിക്കൂ. 20 പേജില്‍ താഴെ മാത്രമുള്ള ബജറ്റ് രാവിലെ 11 മണിയോടെ മന്ത്രി ലോകസഭയില്‍ അവതരിപ്പിക്കും.

തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്നതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളും നികുതി ഇളവുകളും പ്രഖ്യാപിക്കാന്‍ ഇടയുണ്ട്. അതേ സമയം പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ബജറ്റിലൂടെ പ്രഖ്യാപിക്കാനും സര്‍ക്കാറിന് സാധിക്കില്ല. സാമ്പത്തിക പ്രതിസന്ധി ഏറെ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഒട്ടേറെ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കാനും സര്‍ക്കാറിനു സാധിക്കില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ചിദംബരം അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റും രാജ്യത്തിന്റെ 83ാമത്തെ ബജറ്റുമായിരിക്കുമിത്. ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡ് മൊറാര്‍ജി ദേശായിയുടെ പേരിലാണ്. ദേശായി പത്തു തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
പരോക്ഷ നികുതികളായ എക്സൈസ് തീരുവയിലും സേവന നികുതികളിലും മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. ധനക്കമ്മി പരിഹരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകാന്‍ സാധ്യതയുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications