'ഇന്ത്യയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്'; മോദിയെ പ്രശംസിച്ച് ഐഎംഎഫ്
ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ മുന്നേറ്റങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ. രാജ്യത്ത് ഡിജിറ്റലൈസേഷൻ നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന്റെ നീക്കം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതിയിൽ മാറ്റം വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ രീതിയിൽ ആണ് ഡിജിറ്റലൈസേഷൻ രാജ്യത്തിൻറെ വളർച്ചയെ സഹായിക്കുന്നത്. സാമ്പത്തിക മേഖലയിൽ വളരെ വലിയ മാറ്റം ആണ് ഡിജിറ്റിസേഷൻ കൊണ്ടുവന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാൻ ഡിജിറ്റൈസേഷന് കഴിഞ്ഞുവെന്നും പിയറി ഒലിവിയർ പറഞ്ഞു. രാജ്യത്ത് നേരിട്ട് ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത നിരവധി പേരുണ്ട്. ഡിജിറ്റിസേഷനിലൂടെ രാജ്യത്തെ താഴെ തട്ടിലുള്ളവർക്ക് വരെ പണമിടപാടുകൾ സുഗമമായി നടത്താൻ ഡിജിറ്റലൈസേഷൻ സഹായിച്ചിട്ടുണ്ട് എന്ന് ഒലിവിയർ പറഞ്ഞു.

ഇന്ത്യയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ട് എന്നാണ് ഐഎംഎഫിലെ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പൗലോ മൗറോ പറഞ്ഞത്. ജനസംഖ്യയുടെ കാര്യത്തിൽ ലോക രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിരവധി പദ്ധതികൾ പ്രാവർത്തികം ആക്കുന്നു എന്നുള്ളത് വലിയ അത്ഭുതം ആണ് എന്നും പൗലോ മൗറോ പറഞ്ഞു.
നേരിട്ടുള്ള പണ കൈമാറ്റ പദ്ധതിയും സമാനമായ മറ്റ് സാമൂഹിക ക്ഷേമ പരിപാടികളും നടപ്പിലാക്കുക വളരെ ബുദ്ധിമുട്ടു കാര്യം ആണ്. ദശലക്ഷക്കണക്കിന് ആളുകളിലേക്ക് വിവിധ പദ്ധതികൾ എങ്ങനെ എത്തിച്ചേരുന്നു എന്നത് ഒരു ലോജിസ്റ്റിക് അത്ഭുതം ആണ് എന്ന് മൗറോ പറഞ്ഞു.
ആധുനിക സമ്പദ്‌വ്യവസ്ഥയിലേക്ക് ആളുകളെ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചുമെന്നും അത് രാജ്യത്തിൻറെ വളർച്ചയെ സഹായിക്കുന്നതിൽ ഒരു പ്രധാന ഘടകം ആണെന്നും ഡിജിറ്റൈസേഷനിലൂടെ വിപണി വിപുലീകരിക്കാനും വൈവിധ്യം ആക്കാനും രാജ്യത്തിന് സാധിക്കും എന്നാണ് അദ്ദേഹം പറയുന്നത്.












Click it and Unblock the Notifications