ഐഎന്‍എസ് വിരാടില്‍ തീപിടുത്തം; ചീഫ് എഞ്ചിനീയര്‍ മരിച്ചു
പനാജി: ഗോവയിലേക്കുള്ള യാത്രക്കിടെ ഇന്ത്യയുടെ വ്യോമവാഹിനി കപ്പലായ ഐഎന്‍എസ് വിരാടിലുണ്ടായ തീപിടുതത്തില്‍ ചീഫ് എഞ്ചിനീയര്‍ മരണമടഞ്ഞു. ചീഫ് എഞ്ചിനീയര്‍ അഷു സിങാണ് മരിച്ചത്. ഗോവയിലെ നേവി ആശുപത്രിയിലാണ് നാവികന്‍ മരിച്ചത്.
പുക ശ്വസിച്ചതാണ് ചീഫ് എഞ്ചിനീയറുടെ മരണ കാരണം. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ട മൂന്ന് നാവീകര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്ത് തന്നെ ഡീകമ്മീഷന്‍ ചെയ്യാനിരിക്കെയാണ് കപ്പലിലാണ് തീ പിടുത്തമുണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഗോവയിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. ബോയിലര്‍ റൂമിലുണ്ടായ തീപിടുത്തമാണ് ദുരന്തത്തിനു കാരണം. കപ്പലിലെ സംവിധാനം ഉപയോഗിച്ച് തീ പടര്‍ന്ന ഉടന്‍ തന്നെ അണയ്ക്കാന്‍ കഴിഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
1987ലാണ് ഐഎന്‍എസ് വിരാട ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായത്. ഹെലികോപ്റ്റര്‍ അടക്കം 26 യുദ്ധ വിമാനങ്ങള്‍ക്ക് നില്‍ക്കാന്‍ കപ്പലില്‍ സ്ഥലമുണ്ട്. നൂറ്റമ്പതോളം ഓഫിസര്‍മാരും 1500 ഓളം നാവികരുമാണ് വിരാടിലുള്ളത്.












Click it and Unblock the Notifications