കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസിനെതിരായ കേസ്; അന്വേഷണ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് ഇന്ദിരാ ജയ്‌സിങ്

Google Oneindia Malayalam News

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ഉന്നയിക്കപ്പെട്ട പരാതിയില്‍ അന്വേഷണം നടത്തിയ മൂന്നംഗ ആഭ്യന്തര സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താത്തത് വിവാദമാകുന്നു. എന്തിനാണ് റിപ്പോര്‍ട്ട് രഹസ്യമാക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ചോദിച്ചു. 2003ലെ ഇന്ദിരാ ജയ്‌സിങ് കേസില്‍ സുപ്രീംകോടതി ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന് വിധിയുണ്ടെന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചോദ്യം ചെയ്താണ് ഇന്ദിര ജയ്‌സിങ് രംഗത്തുവന്നിരുന്നത്. വിവരാവകാശ നിയമം വരുന്നതിന് മുമ്പുള്ള നിയമത്തെ കൂട്ടുപിടിച്ച് കളിക്കുന്നത് ശരിയല്ലെന്നും പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.

Indira

ചീഫ് ജസ്റ്റിസിനെതിരെ മുന്‍ ജീവനക്കാരി ഉന്നയിച്ച പരാതിയില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ജഡ്ജിമാരടങ്ങുന്ന സമിതി അന്വേഷിച്ച് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പരാതി തള്ളുകയാണ് അന്വേഷണ സമിതി ചെയ്തത്. റിപ്പോര്‍ട്ട് മുതിര്‍ന്ന ജഡ്ജിക്ക് സമര്‍പ്പിച്ചുവെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു. എന്നാല്‍ ഏത് ജഡ്ജിക്കാണ് സമര്‍പ്പിച്ചതെന്ന് വ്യക്തമല്ല. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ചീഫ് ജസ്റ്റിസിന് നല്‍കിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടക ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണമാണ് 2003ലെ വിധിക്ക് ആധാരം. ആഭ്യന്തര സമിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പരസ്യമാക്കിയില്ല. ഇതിനെതിരെ ഇന്ദിര ജയ്‌സിങ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചു. ജസ്റ്റിസ് എസ് രാജേന്ദ്ര ബാബു, ജെപി മാഥൂര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഇന്ദിര ജയ്‌സിങിന്റെ ഹര്‍ജി തള്ളുകയായിരുന്നു. ആഭ്യന്തര സമിതിയുടെ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സാധിക്കില്ല എന്നാണ് സുപ്രീംകോടതി അന്ന് വ്യക്തമാക്കിയത്. ഈ വിധിയുടെ ഭാഗമാണ് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പരസ്യമാക്കില്ലെന്ന് സൂചിപ്പിച്ച് വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

'പ്രധാനമന്ത്രി' മായാവതി; മോഹം പരസ്യമാക്കി ബിഎസ്പി അധ്യക്ഷ, അംബേദ്കര്‍ നഗറില്‍ മല്‍സരിക്കും...'പ്രധാനമന്ത്രി' മായാവതി; മോഹം പരസ്യമാക്കി ബിഎസ്പി അധ്യക്ഷ, അംബേദ്കര്‍ നഗറില്‍ മല്‍സരിക്കും...

മുന്‍ ജീവനക്കാരി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. നീതി കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി നേരത്തെ പിന്‍മാറിയിരുന്നു. അതേസമയം, പരാതി കൈകാര്യം ചെയ്യുന്ന രീതി ഫുള്‍കോര്‍ട്ട് വിളിച്ച് പരിശോധിക്കണമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ആവശ്യപ്പെട്ടതായി ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു.

English summary
Not in my name, Report should be Public; Indira Jaising on CJI harassment case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X