സ്വവർഗരതിയ്ക്ക് സുപ്രീം കോടതി അനുകൂലം? പ്രായപൂര്‍ത്തിയായവർക്ക് ആകാം, സമ്മതത്തോടെ; കേന്ദ്രം കൈകഴുകി!
ദില്ലി: സ്വവര്‍ഗ രതി കുറ്റകരമാക്കുന്ന 377-ാം വകുപ്പ് ഭേദഗതി ചെയ്യണം എന്ന ആവശ്യം കാലങ്ങളായി ഉയരുന്നത്. ഐപിസി 377-ാം വകുപ്പിന്റെ നിയമ സാധുതയാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് പരിശോധിക്കുന്നത്.
ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി അനുകൂലം ആയേക്കും എന്നാണ് സൂചനകള്‍. പ്രായപൂര്‍ത്തിയായ രണ്ട് പേര് തമ്മില്‍ ഉഭയസമ്മതത്തോടെ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കണക്കാക്കാന്‍ ആവില്ലെന്നായിരുന്നു വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പരാമര്‍ശം. കേസില്‍ കോടതിയ്ക്ക് തീരുമാനം എടുക്കാം എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

150 വര്‍ഷം പഴക്കമുള്ളതാണ് സ്വവര്‍ഗ രതി കുറ്റകരമായി നിര്‍വ്വചിക്കുന്നത് 377-ാം വകുപ്പ്. സ്വവര്‍ഗരതി കുറ്റകരം അല്ലെന്ന് നേരത്തെ ദില്ലി ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2013 ല്‍ സുപ്രീം കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരും സ്വവര്‍ഗ രതിക്കെതിരെയുള്ള നിലപാടാണ് സ്വീകരിച്ച് പോന്നിരുന്നത്.
സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയാല്‍ അത് സമൂഹത്തിനും എല്‍ജിബിടി സമൂഹത്തിനും വലിയ ഉണര്‍വ്വ് നല്‍കും എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. മറൈന്‍ ഡ്രൈവിലൂടെ രണ്ട് സ്വവര്‍ഗ പ്രേമികള്‍ നടത്തം ആസ്വദിക്കുമ്പോള്‍ പോലീസ് ഇടപെട്ട 377-ാം വകുപ്പ് ഉയോഹിച്ച് കേസ് എടുത്ത് അവരെ ഉപദ്രവിക്കുന്ന സാഹചര്യം തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജെ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
സ്വവര്‍ഗ രതിക്കെതിരെ നിലപാടെടുത്തിരുന്ന കേന്ദ്ര സര്‍ക്കാരും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ പരമോന്നത കോടതിക്ക് യുക്തിപരമായ തീരുമാനം എടുക്കാം എന്നാണ് സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications