കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിമാരുടെ ആരോപണം: അനുഞ്ജനത്തിന് ശ്രമിക്കുന്നതിനായി സുചന, ചീഫ് ജസ്റ്റിസ് തിരക്കിട്ട ചർച്ചയിൽ

  • By Desk
Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അനുരഞ്ജന ശ്രമങ്ങൾക്ക് ശ്രമിക്കുന്നതായി സൂചന. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചര്‍ച്ച നടത്തി. നേരത്തെ രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് മാധ്യമങ്ങളെ കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, എജിയുമായുള്ള ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ വാര്‍ത്താസമ്മേളനം വൈകുമെന്നാണ് സൂചന.

നാടകീയ സംഭവങ്ങള്‍ക്കണ് സുപ്രീം കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്. സുപ്രീം കോടതിയില്‍ നാല് ജഡ്ജിമാര്‍ കോടതി നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കുകയായിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ഏജന്‍സിയായ കൊളീജിയത്തിലെ പ്രതിഷേധം പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങിയതോടെയാണ് ജഡ‍്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്. കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പുറമേ നാല് ജഡ്ജിമാര്‍ കൂടി ഉള്‍പ്പെട്ടതാണ് കൊളീജിയം. ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണം സംബന്ധിച്ച കേസിലാണ് പ്രശ്നം ഉടലെടുക്കുന്നത്.

കോടതി നടപടികൾ നിർത്തിവെച്ചു

കോടതി നടപടികൾ നിർത്തിവെച്ചു

രാവിലെ ചീഫ് ജസ്റ്റിസിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ ഒന്നാം നമ്പര്‍ കോടതിയിലായിരുന്നു ചീഫ് ജസ്റ്റിസ്. അസ്വാഭാവിക സംഭവങ്ങളെ തുടര്‍ന്ന് ഒരു കേസ് പരിഗണിച്ച ശേഷം അദ്ദേഹം കോടതി നിറുത്തി വച്ചു. നാല് ജഡ്ജിമാര്‍ കോടതി നടപടികള്‍ ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് രണ്ട് കോടതികളുടെ പ്രവര്‍ത്തനവും നിറുത്തി വച്ചിരുന്നു.

ഏകപക്ഷീയ തീരുമാനങ്ങൾ

ഏകപക്ഷീയ തീരുമാനങ്ങൾ

കേസുകള്‍ ജഡ്ജിമാര്‍ക്ക് വിടുന്നതില്‍ ഏകപക്ഷീയ തീരുമാനങ്ങളാണ് ചീഫ് ജസ്റ്റിസ് എടുക്കുന്നതെന്നും സുപ്രീം കോടതിയിലെ ഭരണസംവിധാനത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്നും ജസ്റ്റിസ് ചെമലേശ്വര്‍ ആരോപിച്ചു. ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അസാധാരണ നടപടികള്‍ക്ക് കോടതി വേദിയായത്. ഈ കേസ് പരിഗണിക്കുന്നതില്‍ മുതിര്‍ന്ന ജഡ്ജിമാരെ മാറ്റിയതാണ് പെട്ടെന്നുള്ള പരസ്യ ആരോപണങ്ങള്‍ക്ക് വഴി വച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി ഇടപെട്ടു

പ്രധാനമന്ത്രി ഇടപെട്ടു

അതേസമയം സുപ്രീം കോടതിയിലെ തര്‍ക്കങ്ങള്‍ക്കിടെ മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ട സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ വച്ച് മാധ്യമങ്ങളെ കണ്ട നാല് ജഡ്ജിമാരും മാസങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തും മാധ്യമങ്ങളെ കാണിച്ചിരുന്നു.

നിശബ്ദരായിരുന്നെന്ന് നാളെ കുറ്റപ്പെടുത്തും

നിശബ്ദരായിരുന്നെന്ന് നാളെ കുറ്റപ്പെടുത്തും

സുപ്രീം കോടതിയുടെ സ്വാതന്ത്ര്യത്തിന് ഭീഷണി നേരിടുന്നുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഭരണകക്ഷിയുടെ ഏജന്‍റായി വര്‍ത്തിക്കുന്നുവെന്നുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ഞങ്ങള്‍ നിശബ്ദരായിരുന്നെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്നും ചെലമേശ്വര്‍ ചൂണ്ടിക്കാണിക്കുന്നു.

ജനാധിപത്യ സംവിധാനം തകരും

ജനാധിപത്യ സംവിധാനം തകരും

കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യ സംവിധാനം തകരുമെന്നും ചെലമേശ്വര്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുന്നത്. കോടതിയോടും രാജ്യത്തോടുമാണ് ഉത്തരവാദിത്തങ്ങളുള്ളതെന്നും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് മുമ്പിലെത്തുന്നതെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
Chief justice held talks with ag on charges made by senior judges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X