ചീഫ് ജസ്റ്റിസ് വിരമിക്കുന്നു... പിന്‍ഗാമിയെ നിര്‍ദേശിക്കാതെ; അഞ്ച് വര്‍ഷത്തിനിടെ ആദ്യം
ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ വിരമിക്കാന്‍ ഇനി ഒരു മാസം കൂടി ബാക്കി. ഇതുവരെ അടുത്ത ചീഫ് ജസ്റ്റിസ് ആര് എന്ന കാര്യത്തില്‍ തീരുമാനം ആയില്ല. ജഡ്ജിമാരുടെ നിയമനം നിര്‍ദേശിക്കുന്ന കൊളീജിയത്തിലെ ഭിന്നതയാണ് ഇതിന് കാരണം എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 നവംബറിലാണ് എസ്എ ബോബ്ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയത്. രഞ്ജന്‍ ഗൊഗോയ് വിരമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

2015ന് ശേഷം ആദ്യമായിട്ടാണ് പിന്‍ഗാമിയെ നിര്‍ദേശിക്കാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിരമിക്കാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ല്‍ ചീഫ് ജസ്റ്റിസ് എച്ച്എല് ദത്തു പിന്‍ഗാമിയെ നിര്‍ദേശിച്ചിരുന്നില്ല. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട് സര്‍ക്കാരും കോടതിയും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വമായിരുന്നു ഇതിന് കാരണം.
നിലവിലെ സാഹചര്യത്തില്‍ കൊളീജിയത്തില്‍ ചില അഭിപ്രായ ഭിന്നതകളുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖില്‍ ഖുറേഷിയെ സുപ്രീംകോടതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ചാണ് അഭിപ്രായ ഭിന്നതയത്രെ. എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ എന്‍വി രമണ, രോഹിങ്ടണ്‍ നരിമാന്, യുയു ലളിത്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് നിലവില്‍ കൊളീജിയം അംഗങ്ങള്‍.
ചീഫ് ജസ്റ്റിസിന് പിന്നാലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ഉടന്‍ വിരമിക്കും. ജസ്റ്റിസ് അശോക് ഭൂഷണും രോഹിങ്ടണ്‍ നരിമാനും നവീന്‍ സിന്‍ഹയും ഈ വര്‍ഷം വിരമിക്കുന്നവരാണ്. കഴിഞ്ഞ ആഗസ്റ്റിന് ശേഷം കൊളീജിയം യോഗം ചേര്‍ന്നിട്ടില്ല എന്നാണ് മറ്റൊരു കാര്യം. യോഗം ചേര്‍ന്നാല്‍ മാത്രമേ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കാനും സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാനും സാധിക്കൂ.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications