കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസ് വിരമിക്കുന്നു... പിന്‍ഗാമിയെ നിര്‍ദേശിക്കാതെ; അഞ്ച് വര്‍ഷത്തിനിടെ ആദ്യം

Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വിരമിക്കാന്‍ ഇനി ഒരു മാസം കൂടി ബാക്കി. ഇതുവരെ അടുത്ത ചീഫ് ജസ്റ്റിസ് ആര് എന്ന കാര്യത്തില്‍ തീരുമാനം ആയില്ല. ജഡ്ജിമാരുടെ നിയമനം നിര്‍ദേശിക്കുന്ന കൊളീജിയത്തിലെ ഭിന്നതയാണ് ഇതിന് കാരണം എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 നവംബറിലാണ് എസ്എ ബോബ്‌ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയത്. രഞ്ജന്‍ ഗൊഗോയ് വിരമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

c

2015ന് ശേഷം ആദ്യമായിട്ടാണ് പിന്‍ഗാമിയെ നിര്‍ദേശിക്കാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിരമിക്കാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ല്‍ ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു പിന്‍ഗാമിയെ നിര്‍ദേശിച്ചിരുന്നില്ല. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട് സര്‍ക്കാരും കോടതിയും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വമായിരുന്നു ഇതിന് കാരണം.

സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...

നിലവിലെ സാഹചര്യത്തില്‍ കൊളീജിയത്തില്‍ ചില അഭിപ്രായ ഭിന്നതകളുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖില്‍ ഖുറേഷിയെ സുപ്രീംകോടതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ചാണ് അഭിപ്രായ ഭിന്നതയത്രെ. എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എന്‍വി രമണ, രോഹിങ്ടണ്‍ നരിമാന്‍, യുയു ലളിത്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് നിലവില്‍ കൊളീജിയം അംഗങ്ങള്‍.

എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

ചീഫ് ജസ്റ്റിസിന് പിന്നാലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ഉടന്‍ വിരമിക്കും. ജസ്റ്റിസ് അശോക് ഭൂഷണും രോഹിങ്ടണ്‍ നരിമാനും നവീന്‍ സിന്‍ഹയും ഈ വര്‍ഷം വിരമിക്കുന്നവരാണ്. കഴിഞ്ഞ ആഗസ്റ്റിന് ശേഷം കൊളീജിയം യോഗം ചേര്‍ന്നിട്ടില്ല എന്നാണ് മറ്റൊരു കാര്യം. യോഗം ചേര്‍ന്നാല്‍ മാത്രമേ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കാനും സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാനും സാധിക്കൂ.

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

English summary
Chief Justice of India Justice S A Bobde may Retire Without a Successor: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X