കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ സുരക്ഷ വർധിപ്പിച്ചു, ഇസെഡ് കാറ്റഗറി സുരക്ഷ

Google Oneindia Malayalam News

ദില്ലി: അയോധ്യ വിധി പ്രസ്താവനയ്ക്ക് മുമ്പ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ സുരക്ഷ ഇസെഡ് കാറ്റഗറിയായി ഉയർത്തി. ഒക്ടോബർ പതിനാറിന് വാദം കഴിഞ്ഞ കേസിന്റെ വിധി രഞ്ജൻ ഗോഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധിക്കുന്നത്. ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് എ നസീർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. അവരുടെ സുരക്ഷാ പരിരക്ഷയും അപ്‌ഗ്രേഡുചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ.

അയോധ്യ വിധി: മതസ്പർദ്ദ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരെതന്ന് പോലീസ് മുന്നറിയിപ്പ്!അയോധ്യ വിധി: മതസ്പർദ്ദ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരെതന്ന് പോലീസ് മുന്നറിയിപ്പ്!

രാജ്യത്തെ ഏറ്റവും ഉന്നത സുരക്ഷയാണ് ഇസെഡ് കാറ്റഗറി. സിഎപിഎഫ്, സിആർപിഎഫ് എന്നിവരാണ് സുരക്ഷ നൽകുക. വെള്ളിയാഴ്ച രാവിലെ യുപി ചീഫ് സെക്രട്ടറി രാജേന്ദ്ര കുമാർ തിവാരി, പോലീസ് ഡയറക്ടർ ജനറൽ ഓം പ്രകാശ് സിംഗ് എന്നിവരുമായി ഗോഗോയ് ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു.

chief-justice-ranjan-gogoi

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

അയോധ്യയിൽ മൾട്ടി ലെയർ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി അർധസൈനീക വഭാഗത്തിന്റെ 60 കമ്പനികളെയാണ് അയോധ്യയിൽ വിന്യസിച്ചിരിക്കുന്നത്. വിധിക്ക് മുന്നോടിയായി സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഡ്രോണുകളും സിസിടിവി ക്യാമറകളും ഉപയോഗിക്കും. അതേസമയം അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

English summary
Chief Justice Ranjan Gogoi's Security Cover Upgraded to Z-plus Ahead of Ayodhya Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X