കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്ര വിധിയുടെ ഭാരമിറക്കി, അയോധ്യ ബെഞ്ചിലെ ജഡ്ജിമാരുമായി അത്താഴ വിരുന്നിന് ചീഫ് ജസ്റ്റിസ് ഗൊഗോയി

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജയ് ഗൊഗോയിയുടെ പദവിയുടെ കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനിടെയാണ് 40 ദിവസം മാരത്തണ്‍ വാദം കേള്‍ക്കലും ചരിത്ര വിധി പ്രഖ്യാപനവും ഗൊഗോയിയില്‍ നിന്നുണ്ടായിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അടക്കമുളള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് അയോധ്യ ഭൂമി തര്‍ക്ക കേസിലെ വിധി.

നൂറ്റാണ്ടുകള്‍ കാത്തിരുന്നതും ഏറെ വൈകാരികവുമായ കേസിലെ വിധി പ്രസ്താവത്തിന് ശേഷം പിരിമുറുക്കം കുറയ്ക്കാന്‍ ബെഞ്ചിലെ സഹജഡ്ജിമാരെ ഡിന്നറിന് കൊണ്ട് പോകാനുളള തീരുമാനത്തിലാണ് ചീഫ് ജസ്റ്റിസ് എന്നാണ് 'ദ പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.

sc

അയോധ്യ കേസ് പരിഗണിച്ച മറ്റ് നാല് ജഡ്ജിമാര്‍ക്കൊപ്പം നഗരത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഇന്ന് രാത്രി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അത്താഴ വിരുന്ന് നടത്തും എന്നാണ് സുപ്രീം കോടതി ഭരണനിര്‍വഹണ വിഭാഗം അറിയിച്ചിരിക്കുന്നതെന്നും 'ദ പ്രിന്റ്' വാര്‍ത്തയില്‍ പറയുന്നു. നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജ. ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നാസര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

2012ല്‍ സുപ്രീം കോടതിയില്‍ എത്തിയ രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കാനൊരുങ്ങുകയാണ്. ഗൊഗോയ് വിരമിക്കുന്നതോടെ ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. അയോധ്യ കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റ വിധിയാണ് പുറപ്പെടുവിച്ചത്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഉത്തരവിട്ട കോടതി മുസ്ലീംകള്‍ക്ക് പളളി നിര്‍മ്മിക്കാന്‍ പകരം 5 ഏക്കര്‍ വിട്ട് നല്‍കാനും വിധിച്ചു.

English summary
Chief Justice Ranjan Gogoi to take other judges in the Ayodhya Bench for dinner, Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X