• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി നേതാവിന്റെ മകന്റെ ഹാർലി ഡേവിഡ്സൺ ബൈക്കിൽ ചീഫ് ജസ്റ്റിസ് ബോബ്ഡെ; പ്രതികരിച്ച് ട്വിറ്റേറിയൻസ്

 • By Desk

ദില്ലി; ആഡംബര ബൈക്കുകളോടുള്ള പ്രിയം സിനിമാ മേഖലയിലെ പലരും തുറന്ന് പറയാറുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ ബൈക്കുകൾ സ്വന്തമാക്കിയവരുമുണ്ട്. എന്നാൽ ആഡംബര ബൈക്കായ ഹാർഡി ഡേവിഡ്സണിനോടുള്ള പ്രിയം തുറന്ന് പ്രകടിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കണ്ടിട്ടുണ്ടോ? ബൈക്കിലിരിക്കുന്ന ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൻ വൈറലായിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചീഫ് ജസ്റ്റിന്റെ ഹാർലി പ്രേമത്തോട് ട്വിറ്റേറിയൻസ് ഉയർത്തുന്നത്.

നാഗ്പൂരിൽ വെച്ച്

നാഗ്പൂരിൽ വെച്ച്

ലോക്ക് ഡൗണിനെ തുടർന്ന് തന്റെ ജൻമ നാടായ നാഗ്പൂരിലാണ് കുറച്ച് നാളുകളായി ചീഫ് ജസ്റ്റിസ്. ഇവിടെ വെച്ചാണ് എസ്എ ബോബ്ഡെ ബൈക്കിൽ കയറിയിരിക്കുന്നത്. ബൈക്കിന്റെ ലിമിറ്റഡ് എഡിനായ സിവിഒ 2020 ആണ് ബോബ്ഡെ ഉപയോഗിച്ചിരിക്കുന്നത്.

ബിജെപി നേതാവിന്റെ മകന്റെ ബൈക്ക്

ബിജെപി നേതാവിന്റെ മകന്റെ ബൈക്ക്

നിർത്തിയിട്ടിരിക്കുന്ന ബൈക്കിൽ ഇരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സ്വന്തം ബൈക്കല്ല ഇത്. നാഗ്പൂരിൽ നിന്നുള്ള ബിജെപി നേതാവ് സോൻബ സുസലേയുടെ മകൻ രോഹിത് സോൻബാജിയുടെ മകന്റെ ബൈക്കാണിത്.

cmsvideo
  Bjp's friendship with chiniese communist party
  ബൈക്കിനോടുള്ള പ്രണയം

  ബൈക്കിനോടുള്ള പ്രണയം

  2014 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സവോനറിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച നേതാവാണ് സോൻബ മുസലേ. അതേസമയം തന്റെ ബൈക്കിനോടുള്ള പ്രണയം നേരത്തേ തന്റെ പല അഭമുഖങ്ങളിലും എസ്എ ബോബ്ഡെ പ്രകടിപ്പിച്ചിട്ടുണ്ട്. തനിക്ക് മുൻപ് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

  വിമർശിച്ച് പ്രശാന്ത് ഭൂഷൺ

  വിമർശിച്ച് പ്രശാന്ത് ഭൂഷൺ

  അതേസമയം നിരവധി പ്രതികരണങ്ങളാണ് ബോബ്ഡെയുടെ ചിത്രത്തിന് നേരെ ഉയരുന്നത്.സൂപ്പർ കൂൾ ചീഫ് ജസ്റ്റിസ് എന്ന് ചിലർ കുറിച്ചിരിക്കുന്നത്. സ്പീഡ് ബൈക്കിൽ ഇരിക്കുന്ന ചീഫ് ജസ്റ്റിൽ നിന്ന് ഇനി സ്പീഡ് ആയി നീതി ലഭിക്കുമോയെന്ന് ചിലർ കുറിച്ചു. അതേസമയം ചിത്രത്തെ വിമർശിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്തെത്തി.

  നീതി നിഷേധിച്ച്

  നീതി നിഷേധിച്ച്

  ബിജെപി നേതാവിന്റെ 50 ലക്ഷം വിലയുള്ള ആഡംബര ബൈക്കിലാണ് ചീഫ് ജസ്റ്റിസ് ഇരിക്കുന്നത്. അതും മാസ്കോ ഹെൽമറ്റോ ഇല്ലാതെ. പൗരൻമാർക്ക് നീതി നിഷേധിച്ച് കോടതി അടച്ചിട്ടുണ്ട് കൊണ്ടാണ് ഇതെന്നും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.

  പാവങ്ങൾക്ക് മാത്രമാണോ?

  പാവങ്ങൾക്ക് മാത്രമാണോ?

  അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ മാസ്കുകളും ഹെൽമറ്റുകളും ധരിക്കാത്ത ജസ്റ്റിസിനെതിരെ ട്വിറ്ററിൽ വിമർശനം ശക്തമാകുന്നുണ്ട്. സാമൂഹിക അകലം പാലിച്ചിട്ടില്ല, മാസ്ക് ധരിച്ചിട്ടില്ല, ഹെൽമറ്റ് ധരിച്ചിട്ടില്ല, ചീഫ് ജസ്റ്റിസ് ആയാൽ ഇതൊന്നും വേണ്ടെന്നാണോയെന്നാണ് ചിലരുടെ ചോദ്യം.

  കുടിയേറ്റ തൊഴിലാളികൾ

  കുടിയേറ്റ തൊഴിലാളികൾ

  നിയമങ്ങൾ പാവങ്ങൾക്ക് മാത്രം ഉള്ളതാണോയെന്നും ചിലർ ചോദിക്കുന്നു.ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിൽ അവർക്കെന്തിനാണ് പണം എന്ന് കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ ചോദ്യം ഉയർത്തിയ ചീഫ് ജസ്റ്റിസ് എന്ന് കുറിപ്പോടെയും ചിലർ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

  പ്രശാന്ത് ഭൂഷണിനോട്

  പ്രശാന്ത് ഭൂഷണിനോട്

  ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികളുടെ പലായനം സംബന്ധിച്ചുള്ള ഹർജിയിൽ വാദം കേൾക്കവേയായിരുന്നു ബോബ്ഡെ ഇക്കാര്യം ചോദിച്ചത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണിനോടായിരുന്നു ബോബ്ഡെയുടെ ചോദ്യം. എന്നാൽ അവർക്ക് ഭക്ഷണം മാത്രം പോര മടങ്ങി പോകാൻ പണം കൂടി ആവശ്യമാണെന്ന് പ്രശാന്ത് ഭൂഷൺ കോടതിയിൽ വാദിച്ചു.

   47ാം ചീഫ് ജസ്റ്റിസ്

  47ാം ചീഫ് ജസ്റ്റിസ്

  ഇന്ത്യയുടെ 47ാം ചീഫ് ജസ്റ്റിസ് ആണ് ശരദ് അരവിന്ദ് ബോബ്ഡെ.2021 ഏപ്രില്‍ 23 നാണ് ബോബ്ഡെ വിരമിക്കുക. അയോധ്യ തര്‍ക്കഭൂമി കേസ്, ബിസിസിഐ കേസ് എന്നിവ ഉള്‍പ്പെടെ ഒട്ടേറെ സുപ്രധാന കേസുകളില്‍ വാദംകേള്‍ക്കുന്ന ബെഞ്ചില്‍ അംഗമായിരുന്നു.

  ശബരിമല കയറി; ഭർത്താവുമായി തർക്കം, ഒടുവിൽ വിവാഹ മോചനം നേടി കനക ദുർഗ

  English summary
  Chief Justice SA bobde rides Harley Davidson,photo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more