Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശാഖപട്ടണം ആന്ധ്ര പ്രദേശിന്റെ പുതിയ തലസ്ഥാനം; പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍ റെഡ്ഡി

നേരത്തെ ഹൈദരാബാദ് ആയിരുന്നു ആന്ധ്രയുടെ തലസ്ഥാനം. തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ അത് നഷ്ടമായി.

j

ഹൈദരാബാദ്: ആന്ധ്രപ്രദേശിന് പുതിയ തലസ്ഥാനം. വിശാഖപട്ടണം ആന്ധ്രയുടെ തലസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു. അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം ഹൈദരാബാദ് ആയിരുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. ഈ വേളയിലാണ് ആന്ധ്രയ്ക്ക് തലസ്ഥാനം നഷ്ടമായത്.

മൂന്ന് തലസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ ജഗന്‍ റെഡ്ഡി അറിയിച്ചിരുന്നു. അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍ എന്നിവയായിരുന്നു അത്. എന്നാല്‍ പിന്നീട് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് വിശാഖപട്ടണം ആന്ദ്രയുടെ തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

2015 ഏപ്രില്‍ 30ന് ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം അമരാവതിയാണെന്ന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2020ല്‍ മറ്റൊരു പ്രഖ്യാപനമാണ് ജഗന്‍ നടത്തിയത്. മൂന്ന് നഗരങ്ങളെ തലസ്ഥാനമായി പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍ എന്നിവയായിരുന്നു ആ നഗരങ്ങള്‍. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റുകയും അമരാവതി മാത്രം തലസ്ഥാനമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

അതേസമയം, അമരാവതിയില്‍ വലിയ ഭൂമി അഴിമതി നടന്നു എന്നായിരുന്നു ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിച്ചത്. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടി നേതാക്കള്‍ പ്രദേശത്തെ ഭൂമി നേരത്തെ കൈവശപ്പെടുത്തിയിരുന്നുവെന്നും പിന്നീട് വലിയ വിലയ്ക്ക് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം.

കോടികള്‍ ചെലവിട്ട് അമരാവതിയെ തലസ്ഥാന നഗരിയായി മാറ്റാന്‍ ചന്ദ്രബാബു നായിഡു പദ്ധതി ഒരുക്കിയിരുന്നു. ഇതിന് പിന്നില്‍ അഴിമതി നടന്നു എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും ജഗന്റെ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അഴിമതി ആരോപണം ചന്ദ്രബാബു നായിഡു തള്ളി. കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത അമരാവതിയിലെ ഭൂമി എന്തിനാണ് ജഗന്‍ മോഹന്‍ സര്‍ക്കാര്‍ വിറ്റത് എന്ന് അദ്ദേഹം ചോദിക്കുന്നു. ഇതുസംബന്ധിച്ച് ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരവെയാണ് വിശാഖപട്ടണം ആന്ധ്രയുടെ തലസ്ഥാനമാകുമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+