കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ്! അടുത്ത് ഇടപഴകിയവർ ക്വാറന്റൈനിൽ

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ശിവരാജ് സിംഗ് ചൗഹാന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്റര്‍ വഴി അറിയിച്ചത്. തനിക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരിശോധനാ ഫലം പോസിറ്റീവ് ആണെന്നും ചൗഹാന്‍ ട്വീറ്റ് ചെയ്തു. താനുമായി ഇടപഴകിയ എല്ലാ ആളുകളും കൊവിഡ് പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തന്നോട് അടുത്ത് ബന്ധപ്പെട്ട ആളുകളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
Madhya Pradesh Chief Minister Shivraj Singh Chouhan virus Tests Positive | Oneindia Malayalam

കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം പാലിക്കേണ്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പിന്തുടരുമെന്നും ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് ക്വാറന്റൈനില്‍ പ്രവേശിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചെറിയ അശ്രദ്ധ പോലും കൊറോണ വൈറസിനെ വിളിച്ച് വരുത്താനിടയാക്കും. കൊവിഡ് ബാധ വരുന്നത് ഒഴിവാക്കാനുളള എല്ലാ ശ്രമങ്ങളും താന്‍ നടത്തിയിരുന്നു. എന്നാല്‍ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിരവധി ആളുകളാണ് തന്നെ കാണാനെത്തുന്നത് എന്നും ചൗഹാന്‍ പറഞ്ഞു.

covid

വിവിധ സംസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും അടക്കം ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന രാജ്യത്ത് ആദ്യമായി മധ്യപ്രദേശിലാണ്. മാര്‍ച്ച് 25 മുതല്‍ എല്ലാ ദിവസവും വൈകിട്ട് കൊവിഡ് സ്ഥിതി താന്‍ വിശകലനം ചെയ്യുന്നുണ്ടെന്ന് ചൗഹാന്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സ്ഥിതിഗതികള്‍ കഴിയുന്നത്ര വിശകലനം ചെയ്യാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടുല നീക്കങ്ങളുമായി ഗെഹ്ലോട്ട്! ബിജെപിയെ വാഴിക്കില്ല! വേണ്ടി വന്നാൽ പ്രധാനമന്ത്രിയുടെ വീട്ടിലും സമരംചടുല നീക്കങ്ങളുമായി ഗെഹ്ലോട്ട്! ബിജെപിയെ വാഴിക്കില്ല! വേണ്ടി വന്നാൽ പ്രധാനമന്ത്രിയുടെ വീട്ടിലും സമരം

തന്റെ അസാന്നിധ്യത്തില്‍ കൊവിഡ് അവലോകന യോഗങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിയും വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗും നഗരവികസന മന്ത്രി ഭൂപേന്ദ്ര സിംഗും നേതൃത്വം നല്‍കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നു എന്നുറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ട്വിറ്ററില്‍ അറിയിച്ചു.

പഴയ നക്സലേറ്റുകൾക്കൊക്കെ അമ്മ ശാപത്തിൽ എന്നാണ് വിശ്വാസം ഉണ്ടായത്? ജോയ് മാത്യുവിനെ ട്രോളി ഹരീഷ് പേരടിപഴയ നക്സലേറ്റുകൾക്കൊക്കെ അമ്മ ശാപത്തിൽ എന്നാണ് വിശ്വാസം ഉണ്ടായത്? ജോയ് മാത്യുവിനെ ട്രോളി ഹരീഷ് പേരടി

മകളുടെ കല്യാണത്തിന് മുഖ്യമന്ത്രി മാസ്ക് വെക്കാത്തതിനെ പറ്റി പറയില്ല; ഐസകും പ്രതാപനും തുറന്ന പോര്!മകളുടെ കല്യാണത്തിന് മുഖ്യമന്ത്രി മാസ്ക് വെക്കാത്തതിനെ പറ്റി പറയില്ല; ഐസകും പ്രതാപനും തുറന്ന പോര്!

English summary
Chief Minister of Madhya Pradesh Shivraj Singh Chouhan tested Covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X