കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ; പുലർച്ചെ രണ്ടരയ്ക്ക് ദേഹാസ്വാസ്ഥ്യം...

ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെ തുടർന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

Google Oneindia Malayalam News

Recommended Video

cmsvideo
മുഖ്യമന്ത്രി പിണറായി വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു | Oneindia Malayalam

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് മൂന്ന് ശനിയാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് അദ്ദേഹത്തെ ഗ്രീൻസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെ തുടർന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപ്പോളോ ആശുപത്രിയിലെ വിദഗ്ദ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചുവരികയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 മുഖ്യമന്ത്രി...

മുഖ്യമന്ത്രി...

ബ്ലഡ് കൗണ്ടിലെ വ്യതിയാനം കാരണമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ശനിയാഴ്ച പുലർച്ചെ രണ്ടര മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ബ്ലഡ് കൗണ്ട് കൂടിയതാണോ കുറഞ്ഞതാണോ അതോ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നതുസംബന്ധിച്ചൊന്നും ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

 മെഡിക്കൽ ബുള്ളറ്റിൻ...

മെഡിക്കൽ ബുള്ളറ്റിൻ...

മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ചെന്നൈ അപ്പോളോ ആശുപത്രി ഇതുവരെ മെഡിക്കൽ ബുള്ളറ്റിനുകളൊന്നും പുറത്തിറക്കിയിട്ടില്ല.

വിദഗ്ദ ഡോക്ടർമാർ...

വിദഗ്ദ ഡോക്ടർമാർ...

നിലവിൽ അദ്ദേഹം വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണെന്നാണ് ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അട്ടപ്പാടിയിൽ...

അട്ടപ്പാടിയിൽ...

വെള്ളിയാഴ്ച വൈകീട്ട് വരെ പാലക്കാട് ജില്ലയിൽ ചിലവഴിച്ച മുഖ്യമന്ത്രി അട്ടപ്പാടിയിൽ മർദ്ദനമേറ്റ് മരിച്ച മധുവിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു. അതിനുപിന്നാലെ അട്ടപ്പാടിയിൽ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

 മധുവിന് നീതി...

മധുവിന് നീതി...

മധുവിന്റെ കൊലപാതകത്തിൽ പ്രതികൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി ഉറപ്പുനൽകിയത്. ഇതിനുശേഷം ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ആദിവാസികൾക്ക് ഭൂമി നൽകാനും തീരുമാനിച്ചിരുന്നു. അർഹരായ ആദിവാസികളെ കണ്ടെത്തി അവർക്ക് ഭൂമിയും, കൃഷിസ്ഥലവും നൽകുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

പിണറായിയെ വാനോളം പുകഴ്ത്തി എം മുകുന്ദൻ; ബിജെപി പശുവിന്റെ പേരിൽ കൊലപ്പെടുത്തുന്നവർ...പിണറായിയെ വാനോളം പുകഴ്ത്തി എം മുകുന്ദൻ; ബിജെപി പശുവിന്റെ പേരിൽ കൊലപ്പെടുത്തുന്നവർ...

ത്രിപുരയിൽ ഫീനിക്സ് പക്ഷിയായി ബിജെപി! കെട്ടിവച്ച കാശ് പോലും കിട്ടാത്തവർ ചെങ്കോട്ട കുലുക്കുന്നു...ത്രിപുരയിൽ ഫീനിക്സ് പക്ഷിയായി ബിജെപി! കെട്ടിവച്ച കാശ് പോലും കിട്ടാത്തവർ ചെങ്കോട്ട കുലുക്കുന്നു...

English summary
chief minister pinarayi vijayan admitted in chennai appolo hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X