Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ മന്ത്രിയാണെങ്കിലെന്താ, പഴയ ഇടത് എംഎൽഎയല്ലേ! കണ്ണന്താനത്തെ കാണാൻ പിണറായി വിജയനെത്തി...

ദില്ലിയിലെ കേരള ഹൗസിൽ വച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

ദില്ലി: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ കേരള ഹൗസിൽ വച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞദിവസമാണ് അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ടൂറിസം വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എൻഡിഎ മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോൾ അപ്രതീക്ഷിതമായാണ് അൽഫോൻസ് കണ്ണന്താനത്തിന് അവസരം ലഭിച്ചത്.

kannanthanampinarayi

മുൻ ഐഎഎസ് ഉദ്യോഗസ്ഥനും, മുൻ കാഞ്ഞിരപ്പള്ളി എംഎൽഎയുമായ അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിന് പിന്നാലെ, പിണറായി വിജയൻ അദ്ദേഹത്തെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ദില്ലിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അൽഫോൻസ് കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തിയത്.

പിണറായി വിജയൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് അൽഫോൻസ് കണ്ണന്താനം ഇടത് സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഏഴ് വർഷം കൂടി സർവ്വീസ് അവശേഷിക്കെയാണ് അതെല്ലാം രാജിവെച്ച് ജനവിധി തേടിയത്. കന്നിയങ്കത്തിൽ തന്നെ കോൺഗ്രസിലെ ജോസഫ് വാഴയ്ക്കനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടാണ് അദ്ദേഹം ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+