കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ഫോര്‍മുല വിജയിച്ചു... 5 സംസ്ഥാനങ്ങളില്‍, കത്തിക്കയറി ഈ നേതാക്കള്‍, മോദിയേക്കാള്‍!!

Google Oneindia Malayalam News

ദില്ലി: ലോക്ഡൗണ്‍ കാലത്ത് രാഹുല്‍ ഗാന്ധി ഒരുക്കിയ തന്ത്രങ്ങള്‍ വിജയിച്ചു എന്നാണ് ദേശീയ സര്‍വേകളിലൂടെ തെളിയുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സഖ്യമായി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ജനങ്ങളില്‍ നിന്ന് ഇവര്‍ക്ക് നേരത്തെ തന്നെ അപ്രൂവല്‍ ലഭിച്ചവരാണ്. നേരിട്ട് രാഹുലാണ് ഇവരില്‍ പലര്‍ക്കും നിര്‍ദേശം നല്‍കിയത്. അതുകൊണ്ട് രാഹുല്‍ ഉന്നയിച്ച കാര്യങ്ങളിലെ വിജയം കൂടിയാണിത്. അതേസമയം പുറത്തുവന്നിരിക്കുന്ന സര്‍വേയില്‍ വ്യക്തിപരമായി ദക്ഷിണേന്ത്യയിലാണ് രാഹുലിന് നേട്ടം ഉണ്ടായിരിക്കുന്നത്. പക്ഷേ അപ്പോഴും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അതേ സര്‍വേയുമായി സാമ്യമുള്ളതാണ് ഇവ. അതുകൊണ്ട് ഇവയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

രാഹുലിന്റെ തിരിച്ചുവരവ്

രാഹുലിന്റെ തിരിച്ചുവരവ്

രാഹുലിന്റെ തിരിച്ചുവരവ് തന്നെ കോവിഡിന്റെ കമ്മിറ്റി രൂപീകരിച്ചായിരുന്നു. അതിലെ അംഗങ്ങളെല്ലാം രാഹുല്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരായിരുന്നു. ഇവരുടെ പ്രധാന ടാര്‍ഗറ്റ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏകോപനവും, എല്ലാ സംസ്ഥാനങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനവുമായിരുന്നു. ഇത് വന്‍ വിജയമാണ് നേടിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ മുന്നിലെത്തി. രാഹുലിന്റെ കോവിഡ് ഫോര്‍മുല വിജയിച്ചെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മുഖ്യമന്ത്രിമാര്‍ പോപ്പുലര്‍

മുഖ്യമന്ത്രിമാര്‍ പോപ്പുലര്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാഹുലിനേക്കാള്‍ പോപ്പുലറായി എന്നതാണ് ഏറ്റവും വലിയ വിജയം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു അവസ്ഥ ഇല്ലായിരുന്നു. അതുകൊണ്ട് ഇവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ രാഹുലില്‍ നിന്ന് ലഭിച്ചതാണ് ഇവരുടെ ജനപ്രീതിക്ക് കാരണമെന്ന് വ്യക്തമാണ്. ഫെബ്രുവരിയില്‍ തന്നെ രാഹുല്‍ കോവിഡ് നിര്‍ദേശങ്ങളും, പ്രതിരോധ പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് വിശദീകരിച്ച് നല്‍കിയിരുന്നു. രാഹുലിന് കോവിഡ് അപ്‌ഡേഷന്‍ നല്‍കിയത് ശശി തരൂരായിരുന്നു.

ഛത്തീസ്ഗഡിന് ആധിപത്യം

ഛത്തീസ്ഗഡിന് ആധിപത്യം

ഛത്തീസ്ഗഡിന് ഏറ്റവുമധികം പ്രാധാന്യം രാഹുല്‍ ഇത്തവണ നല്‍കിയിരുന്നു. രാഹുലിന്റെ ഗെയിം ചേഞ്ചര്‍ പദ്ധതിയായ ന്യായ് ആദ്യമായി നടപ്പാക്കിയത് ഛത്തീസ്ഗഡിലാണ്. കര്‍ഷകര്‍ കൈയ്യടിച്ചാണ് ഈ പദ്ധതിയെ വരവേറ്റത്. നിരവധി കര്‍ഷകര്‍ നേരിട്ട് പദ്ധതി ഉദ്ഘാടനത്തിലും പങ്കെടുത്തിരുന്നു. ഭൂപേഷ് ബാഗലിന്റെ പ്രവര്‍ത്തനത്തിനാണ് ഏറ്റവുമധികം കൈയ്യടി ലഭിച്ചത്. 81 ശതമാനം അപ്രൂവല്‍ റേറ്റിംഗ്. 56 ശതമാനം പേര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരാണ്. ഛത്തീസ്ഗഡ് കൊറോണയെ നല്ല രീതിയില്‍ നേരിട്ടത് രാഹുലിന്റെ മുന്നറിയിപ്പും നിര്‍ദേശങ്ങളും കാരണമാണെന്ന് ബാഗല്‍ പറഞ്ഞിരുന്നു.

ഒന്നിനൊന്ന് മെച്ചം

ഒന്നിനൊന്ന് മെച്ചം

കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന പഞ്ചാബില്‍ മാത്രമാണ് ഒരല്‍പ്പം തിരിച്ചടി നേരിട്ടത്. ബാക്കിയെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഉദ്ധവ് താക്കറെയുമായി രാഹുല്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലും മികവാണ് രേഖപ്പെടുത്തിയത്. അശോക് ഗെലോട്ട്, ഹേമന്ദ് സോറന്‍, എന്നിവരും നല്ല പ്രകടനമാണ് നടത്തി. 60 ശതമാനത്തോളം പേര്‍ ഗെലോട്ടിനെ പിന്തുണച്ചു. 76 ശതമാനത്തോളം പേര്‍ ഉദ്ധവിനെയും 61 ശതാനം പേര്‍ സോറനെയും പിന്തുണച്ചു. ജാര്‍ഖണ്ഡില്‍ തന്നെ രാഹുലിന്റെ ഇടപെടലോടെയാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ന്യായ് മോഡല്‍ പദ്ധതികളും വിപുലമായി നടപ്പാക്കാന്‍ തീരുമാനിച്ചത്.

സര്‍വേയിലെ ചോദ്യങ്ങള്‍

സര്‍വേയിലെ ചോദ്യങ്ങള്‍

ദക്ഷിണേന്ത്യയില്‍ രാഹുലിനായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് നടന്ന സര്‍വേയില്‍ പറഞ്ഞിരുന്നത്. ഹിന്ദി ഹൃദയ ഭൂമിയില്‍ അത് മോദിക്കായിരുന്നു. ഇത്തവണ വന്ന സര്‍വേയിലും മാറ്റം പോലുമില്ല. യഥാര്‍ത്ഥത്തില്‍ രണ്ട് മാസം കൊണ്ട് നടത്തിയ സര്‍വേയാണിതെന്ന് പറയുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് സര്‍വേയില്‍ പങ്കെടുത്തവരെ കൃത്യമായി അടയാളപ്പെടുത്തില്ല. ഇന്ത്യയിലെ സര്‍വേകള്‍ പലപ്പോഴും ഇമേജ് ബൂസ്റ്റിംഗ് മാത്രമാണെന്ന് പരക്കെയുള്ള കുറ്റപ്പെടുത്തലാണ്. ഇവിടെ അതിഥി തൊഴിലാളികള്‍ രാഹുലുമായുള്ള കൂടിക്കാഴ്ച്ചയില്‍ മോദി തങ്ങളെ ചതിച്ചെന്ന് പറയുന്നുണ്ട്. ഇതില്‍ നിന്ന് തന്നെ സര്‍വേയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നതാണ്.

പിന്നോട്ടില്ലെന്ന് രാഹുല്‍

പിന്നോട്ടില്ലെന്ന് രാഹുല്‍

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വന്‍ പരാജയമാണെന്ന് രാഹുലിനറിയാം. അതുകൊണ്ട് പുതിയ നീക്കങ്ങളുമായി രാഹുല്‍ മുന്നോട്ടാണ് പോകുന്നത്. മോദിയുടെ മന്‍ കീ ബാത്തിനെ പൊളിക്കാന്‍ പുതിയൊരു സോഷ്യല്‍ മീഡിയ പോഡ് കാസ്റ്റിംഗിന് ഒരുങ്ങുകയാണ് രാഹുല്‍. പാര്‍ട്ടിയുടെ സ്പീക്ക് അപ്പ് ഇന്ത്യ വന്‍ വിജയമായതാണ് ഈ നീക്കത്തിന് കാരണം. അഞ്ച് ലക്ഷത്തിലധികം പേര്‍ സ്പീക്ക് അപ്പ് ഇന്ത്യയുടെ ഭാഗമായിരുന്നു. റേഡിയോ ചാനലും വരുമെന്ന് സൂചനകളുണ്ട്. പോഡ് കാസ്റ്റ് ചാനലിലൂടെ രാഹുലിന്റെ സംഭാഷണങ്ങള്‍ ഓഡിയോ രൂപത്തില്‍ ജനങ്ങളിലേക്ക് എത്തും.

കൂടുതല്‍ പദ്ധതികളിലേക്ക്

കൂടുതല്‍ പദ്ധതികളിലേക്ക്

ന്യായ് പദ്ധതി വിജയിച്ച് തുടങ്ങിയ സാഹചര്യത്തില്‍ രാജസ്ഥാനിലും പഞ്ചാബിലും ഇതിനുള്ള ഒരുക്കങ്ങള്‍ രാഹുല്‍ തുടങ്ങി കഴിഞ്ഞു. അമരീന്ദര്‍ സിംഗ് തിരഞ്ഞെടുപ്പിന് മുമ്പ് ഇത് നടപ്പാക്കും. മധ്യപ്രദേശില്‍ വിജയിക്കുകയാണെങ്കില്‍ ന്യായ് പദ്ധതി ആദ്യം നടപ്പാക്കാന്‍ കമല്‍നാഥ് തയ്യാറാവും. അവിടെ ഉപതിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയം ന്യായ് പദ്ധതിയായിരിക്കും. മറ്റൊന്ന് അതിഥി തൊഴിലാളികള്‍ക്കുള്ള പാക്കേജാണ്. എല്ലാ സംസ്ഥാനത്തും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കണമെന്നാണ് രാഹുലിന്റെ മാസ്റ്റര്‍ പ്ലാന്‍.

English summary
chief minister's popularity shows congress ruled states have better perfomance in lock down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X