കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യ രാജിവെച്ചു, വിധാന്‍ സൗധയിലെ ഓഫീസ് പൂട്ടി... ഇനി ജെഡിഎസിനൊപ്പം!! അധികാരത്തിലുണ്ടാവില്ല!!

സിദ്ധരാമയ്യ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി

Google Oneindia Malayalam News

ബെംഗളൂരു: തിരഞ്ഞെടുപ്പില്‍ കാര്യമായി തിരിച്ചടി നേരിട്ടെങ്കിലും കര്‍ണാടകയില്‍ ജനതാദളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. അതിന് മുന്നോടിയായി നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. വിധാന്‍ സൗധയിലെ അദ്ദേഹത്തിന്റെ ഓഫീസും അടച്ച് പൂട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച സിദ്ധരാമയ്യ ഒന്നില്‍ മാത്രമാണ് ജയിച്ചത്. ചാമുണ്ഡേശ്വരിയില്‍ 34000 വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യ തോറ്റത്. അതേസമയം ബദാമിയില്‍ അദ്ദേഹം ജയിച്ചു. 1696 വോട്ടുകള്‍ക്കാണ് അദ്ദേഹത്തിന്റെ ജയം. നിറംമങ്ങിയ ജയമെന്ന് ഇതിനെ വിശേഷിപ്പിക്കേണ്ടി വരും.

1

ഇതിനിടയിലാണ് കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കാന്‍ നോക്കുന്നത്. ജെഡിഎസിന് മുഖ്യമന്ത്രി പദമാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് അവര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ സിദ്ധരാമയ്യ വീണ്ടും അധികാരത്തില്‍ വരില്ലെന്ന് ഉറപ്പാവുകയും ചെയ്തു. ജെഡിഎസ് ഒരിക്കലും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതാണ്. ഇതോടെ കര്‍ണാടകത്തില്‍ സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഭാവി അവസാനിക്കുകയും ചെയ്തിരിക്കുകയാണ്. ജെഡിഎസിന്റെ കുമാരസ്വാമിയായിരിക്കും ഇനി കര്‍ണാടക ഭരിക്കുമെന്നാണ് സൂചന. ജെഡിഎസ് കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുമെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് കത്തയിച്ചിട്ടുമുണ്ട്.

2

സംസ്ഥാനത്ത് ഇനി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര വലിയ നേതാവായി ഉയര്‍ന്നുവരുമെന്നും സൂചനയുണ്ട്. അതേസമയം ജെഡിഎസിന് ഇത് സിദ്ധരാമയ്യയോടുള്ള മധുരപ്രതികാരം കൂടിയാണിത്. അധികാരത്തില്‍ സിദ്ധരാമയ്യ ഉണ്ടാവില്ലെന്നും ഉറപ്പായിട്ടുണ്ട്.

കര്‍ണാടക ചതിച്ചു..... തിരഞ്ഞെടുപ്പ് ഫലത്തെ സീസറോട് ഉപമിച്ച് ഒമര്‍ അബ്ദുള്ള!! പിന്നില്‍ നിന്ന് കുത്തികര്‍ണാടക ചതിച്ചു..... തിരഞ്ഞെടുപ്പ് ഫലത്തെ സീസറോട് ഉപമിച്ച് ഒമര്‍ അബ്ദുള്ള!! പിന്നില്‍ നിന്ന് കുത്തി

തരിപ്പണമായത് കോണ്‍ഗ്രസാണ്..... രാഹുല്‍ ഗാന്ധിയല്ല!! പരമാവധി ചെയ്തു... പക്ഷേ പാര്‍ട്ടിയെ കൈവിട്ടു!!തരിപ്പണമായത് കോണ്‍ഗ്രസാണ്..... രാഹുല്‍ ഗാന്ധിയല്ല!! പരമാവധി ചെയ്തു... പക്ഷേ പാര്‍ട്ടിയെ കൈവിട്ടു!!

English summary
Chief Minister Siddaramaiah submits his resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X