സര്‍ക്കാര്‍ ഓഫീസുകള്‍ ലഹരിയില്‍ മുങ്ങണ്ട: പാന്‍മസാലയ്ക്കും ഗുഡ്കയ്ക്കും യോഗിയുടെ ചുവപ്പുകാര്‍ഡ്
ലക്നൗ: സര്‍ക്കാര്‍ ഓഫീസുകളില്‍ പാന്മസാലയും ലഹരി പദാര്‍ത്ഥങ്ങളും നിരോധിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാന്‍മസാല, ഗുഡ്ക, പുകയില ച്യൂയിംഗ് ഗം എന്നീ ലഹരി പദാര്‍ത്ഥങ്ങളാണ് നിരോധിച്ചിട്ടുള്ളത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മുഖ്യമന്ത്രിയുടെ ഉത്തരവ് ബാധകമായിരിക്കും.
സര്‍ക്കാര്‍ ഓഫീസുകളില്‍ ചുവരുകളില്‍ പാന്‍ മസാലകളുടേയും മറ്റും പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓഫീസുകള്ക്കുള്ളിലേയ്ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കയറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമേ അനധികൃതമായി മൃഗങ്ങളെ കടത്തുന്നത് പരിശോധിച്ച് നടപടിയെടുക്കണമെന്നും അറവുശാലകള്‍ അടച്ചുപൂട്ടുന്നതിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. എന്നാല്‍ അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന അറവുശാലകളായിരിക്കും അടച്ചുപൂട്ടുകയെന്നാണ് ഉദ്യോഗസ്ഥതര്‍ നല്കുന്ന വിവരം.

ഉത്തര്‍പ്രദേശില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള തീവ്രശ്രമത്തിലാണ്. പ്രചാരണ ആയുധമാക്കിയ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെന്ന നിലയില്‍ ആന്റി റോമിയോ സ്ക്വാഡിന് രൂപം നല്കാന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് എല്ലാത്തരത്തിലുമുള്ള ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്കും കൂച്ചുവിലങ്ങിടുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications