വരുന്നു അടുത്ത പണി 50,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിച്ചാല്‍ നികുതി!! ലക്ഷ്യം ?
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി 50,000ത്തിനു മുകളില്‍ പണം പിന്‍വലിച്ചാല്‍ നികുതി ഈടാക്കണമെന്ന് ശുപാര്‍ശ
ദില്ലി: നോട്ട് നിരോധനത്തിനു ശേഷം ജനങ്ങള്‍ക്ക് അടുത്ത പണി വരുന്നു. ബാങ്കുകളില്‍ നിന്ന് 50,000ത്തിനു മുകളില്‍ പിന്‍വലിച്ചാല്‍ നികുതി ഈടാ ക്കണമെന്ന് മുഖ്യമന്ത്രിമാരുടെ സമിതി ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അധ്യക്ഷനായ സമിതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതു സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്.

കറന്‍സി ഉപയോഗിച്ചുള്ള വലിയ ഇടപാടുകള്‍ നിരുല്‍സാഹപ്പെടുത്തുകയും ഡിജിറ്റല്‍ ഇപാടുകള്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും സമിതിയില്‍ ശുപാര്‍ശയില്‍ പറയുന്നു. 2005ല്‍ യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോഴും 50,000ത്തിനു മുകളില്‍ പിന്‍വലിക്കുമ്പോള്‍ നികുതി ഈടാക്കാന്‍ തീരുമാന മെടുത്തിരുന്നെങ്കിലു വിവിധ കോണുകളില്‍ നിന്നു തിരിച്ചടികള്‍ നേരിട്ടതിനെത്തുടര്‍ന്നു പിന്‍വലിക്കുകയായിരുന്നു.

2005ല്‍ ഇന്നത്തേതു പോലെ ഡിജിറ്റല്‍ ഇടപാടുകള്‍ കുറവായിരുന്നു. അതുകൊണ്ടാ ണ് അത്തരമൊരു നീക്കം പരാജയപ്പെട്ടത്. ഇപ്പോള്‍ മൊബൈലില്‍ക്കൂടെപ്പോലും ഇടപാടുകള്‍ നടത്താമെന്നും നായിഡു ചൂണ്ടിക്കാട്ടി. ആധാര്‍ നമ്പര്‍ ഉപയോഗിച്ചും മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇടപാടുകളും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകളും സൗജന്യമാക്കണമെന്നും ശുപാര്‍ശയില്‍ ആവശ്യപ്പെട്ടു. സ്വൈപ്പിങ് മെഷീന്‍ ഉപയോഗിച്ചുള്ള ഇടപാടുകളില്‍ ഇന്ത്യ വളരെ പിന്നിലാണെന്നും മുഖ്യമന്ത്രിമാരുടെ സമിതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications