കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ മോധാവി ബിബിന്‍ റാവത്തും 3 സേനാമേധവിമാരും 6 മണിക്ക് മാധ്യമങ്ങളെ കാണും

Google Oneindia Malayalam News

ദില്ലി: ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിബിന്‍ റാവത്ത് 6 മണിക്ക് മാധ്യമങ്ങളെ കാണും. കര-വായു-നാവിക സേന മേധാവികളോടൊപ്പമാണ് ബിബിന്‍ റാവത്ത് മാധ്യമങ്ങളെ കാണുന്നത്. കാരണം എന്തെന്ന് വ്യക്തമല്ലെങ്കിലും കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന വാര്‍ത്ത സമ്മേളനം അതുമായി ബന്ധപ്പെട്ടതാവുമെന്നാണ് വിലയിരുത്തുന്നത്. മെയ് മൂന്ന് ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് ശേഷമുള്ള സാഹചര്യങ്ങളെ കുറിച്ച് സേനാ മേധാവികള്‍ സംസാരിക്കാന്‍ സാധ്യതയുണ്ട്.

കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ടെന്ന് ബിബിന്‍ റാവത്ത് കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയിരുന്നു. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറിമാർ ചർച്ച നടത്തുന്നുണ്ടെന്നും ഇതനുസരിച്ചുള്ള നിർദേശങ്ങൾആരോഗ്യ മന്ത്രാലയം സേനകൾക്ക് നൽകുന്നുണ്ടെന്നുമായിരുന്നു ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിബിന്‍ റാവത്ത് വ്യക്തമാക്കിയത്.

cd

തങ്ങളുടെ ഫോണുകള്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതയെ കുറിച്ച് കരസേന കഴിഞ്ഞയാഴ്ച ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ വികസിപ്പിച്ചെടുത്ത ആരോഗ്യ സേതു ആപ്ലിക്കേഷൻ പാക്കിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകർ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സേനയുടെ മുന്നറിയിപ്പ്.

കേരളത്തിന് ആശ്വാസ ദിവസം, ഇന്ന് ഒരു കൊവിഡ് പോസിറ്റീവ് രോഗി പോലുമില്ല, 9 പേർക്ക് രോഗമുക്തി!കേരളത്തിന് ആശ്വാസ ദിവസം, ഇന്ന് ഒരു കൊവിഡ് പോസിറ്റീവ് രോഗി പോലുമില്ല, 9 പേർക്ക് രോഗമുക്തി!

 ഭീകരർക്കുള്ള ആയുധക്കടത്തിന് പിടിയിലായത് ബിജെപി ടിക്കറ്റിൽ മത്സരിച്ചയാൾ: പുറത്താക്കിയെന്ന് പാർട്ടി.. ഭീകരർക്കുള്ള ആയുധക്കടത്തിന് പിടിയിലായത് ബിജെപി ടിക്കറ്റിൽ മത്സരിച്ചയാൾ: പുറത്താക്കിയെന്ന് പാർട്ടി..

English summary
Chief of Defence Staff Bipin Rawat and 3 service chiefs to address media at 6 pm today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X