'ഇന്ത്യൻ മണ്ണിൽ 100 വീടുകളുളള ഗ്രാമം' തള്ളി സൈനിക മേധാവി, സർക്കാർ എന്ന് സത്യം പറയുമെന്ന് കോൺഗ്രസ്
ദില്ലി: ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ചൈനീസ് സൈന്യം ഗ്രാമം നിര്‍മ്മിച്ചു എന്നുളള റിപ്പോര്‍ട്ടുകള്‍ തള്ളി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടിന് വിരുദ്ധമായാണ് സൈനിക മേധാവിയുടെ പ്രതികരണം എന്നുളളത് ശ്രദ്ധേയമാണ്. അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് ആണ് ഇന്ത്യന്‍ മണ്ണില്‍ ചൈന ഗ്രാമം സ്ഥാപിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
നൂറ് വീടുകൾ ഉളള ഗ്രാമം ആണ് ചൈന നിർമ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൈനിക മേധാവിയുടെ പ്രസ്താവന പുറത്ത് വന്നതോടെ മോദി സർക്കാരിനെതിരെ കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്.

ചൈനയുടെ കയ്യേറ്റം അംഗീകരിക്കുന്നില്ലെന്നാണ് വിദേശകാര്യ വകുപ്പിലെ വക്താവ് അരിന്ദം ബാഗ്ച്ചി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന ഗ്രാമങ്ങള്‍ ചൈനീസ് അതിര്‍ത്തിക്കുള്ളില്‍ തന്നെയാണ് എന്നാണ് ബിപിന്‍ റാവത്ത് പറയുന്നത്. ചൈന നിയന്ത്രണ രേഖ മറികടന്നിട്ടില്ലെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. ടൈംസ് നൗ സമ്മിറ്റ് 2021ലാണ് സൈനിക മേധാവിയുടെ പ്രതികരണം.

നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ ഭാഗത്ത് ചൈന ഒരു ഗ്രാമവും നിര്‍മ്മിച്ചിട്ടില്ലെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി. അതേസമയം നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ചൈന ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നുണ്ടാകാം എന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം തങ്ങളുടെ പൗരന്മാര്‍ക്ക് വേണ്ടിയോ അല്ലെങ്കില്‍ സൈനികര്‍ക്ക് വേണ്ടിയോ ആകാം ചൈന ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നത്.
'ഇങ്ങനെയാണ് വീട്ടിൽ നടക്കുന്നത്...' ചിരിപ്പിച്ച് രഞ്ജിനി ഹരിദാസ്, ചിത്രങ്ങൾ

നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലും ഇരു സൈന്യത്തിനും പോസ്റ്റുകള്‍ ഉണ്ട്. ചൈന ഇപ്പോള്‍ വികസിപ്പിച്ച പോസ്റ്റുകളിലെല്ലാം തങ്ങള്‍ ജീര്‍ണിച്ച കുടിലുകള്‍ ആണ് കണ്ടിട്ടുളളത്. തകര്‍ന്ന കുടിലുകള്‍ക്ക് പകരമായി പുതിയ കുടിലുകള്‍ നിര്‍മ്മിക്കുന്നുണ്ട്. അവയുടെ വലുപ്പം കൂടിയിക്കാം. സൈനികരുടെ കുടുംബങ്ങളെ കൂടി കൊണ്ട് വരുന്നതിനായുളള സൗകര്യം ഒരുക്കുന്നതായിരിക്കാം എന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

നിയന്ത്രണ രേഖ സംബന്ധിച്ച് പല കാഴ്ചപ്പാടുകളും നിലനില്‍ക്കുന്നുണ്ടാകാം. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന് കൃത്യമായി അറിയാം ഏതാണ് നിയന്ത്രണ രേഖ എന്നത്. ചൈന ഗ്രാമങ്ങള്‍ വികസിപ്പിക്കുന്നത് ഒരു കയ്യൂക്ക് കാട്ടല്‍ ആണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി പ്രദേശ വികസനം എന്നത് ഇന്ത്യയുടേയും പരിഗണനാ വിഷയമാണ്. അതിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.
Recommended Video

കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത് ചൈനയുടെ അനധികൃത കയ്യേറ്റത്തേയൊ അവകാശവാദങ്ങളെയോ ഇന്ത്യ അംഗീകരിക്കുന്നില്ല എന്നാണ്. സര്‍ക്കാരിന്റെയും സൈനിക മേധാവിയുടേയും പ്രസ്താവനകളിലെ വൈരുധ്യം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ എപ്പോഴാണ് സത്യം പറയാന്‍ പോകുന്നത് എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു.












Click it and Unblock the Notifications