• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനയ്ക്ക് മറുപടി നൽകാൻ സൈന്യം സജ്ജമെന്ന് സംയുക്ത സൈനിക മേധാവി, പാകിസ്താനും മുന്നറിയിപ്പ്

ദില്ലി: ചൈനയുടെ ഭാഗത്ത് നിന്നുളള പ്രകോപനപരമായ നീക്കങ്ങളെ തക്കതായ മാര്‍ഗത്തിലൂടെ നേരിടാന്‍ ഇന്ത്യന്‍ സായുധ സേനാ വിഭാഗങ്ങള്‍ സജ്ജമാണെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. കിഴക്കന്‍ ലഡാക്കില്‍ ഏകപക്ഷീയമായി തല്‍സ്ഥിതിയില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബിപിന്‍ റാവത്തിന്റെ പ്രതികരണം.

ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറത്തിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സംയുക്ത സൈനിക മേധാവി. വടക്ക് നിന്നും പടിഞ്ഞാറ് നിന്നും ഇന്ത്യ ഭീഷണികള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും എന്നാല്‍ അവയെ നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല പാകിസ്താന് ശക്തമായ മുന്നറിയിപ്പും ബിപിന്‍ റാവത്ത് നല്‍കി.

cmsvideo
  China says strongly oppose India move to ban Chinese mobile apps | Oneindia Malayalam

  നിലവില്‍ അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യം മുതലെടുത്ത് ഏതെങ്കിലും തരത്തിലുളള നീക്കങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ നടത്താന്‍ പാകിസ്താന്‍ തുനിഞ്ഞാല്‍ വലിയ നഷ്ടങ്ങളുണ്ടാകും എന്നാണ് മുന്നറിയിപ്പ്. ജമ്മു കശ്മീരിലൂടെ തീവ്രവാദികളെ കടത്തി വിട്ട് രാജ്യത്ത് ഭീകരവാദം പ്രചരിപ്പിച്ച് ഇന്ത്യയുമായി നിഴല്‍ യുദ്ധം നടത്തുകയാണ് പാക്‌സിന്‍ എന്നും ബിപിന്‍ റാവത്ത് ചൂണ്ടിക്കാട്ടി.

  അതിർത്തിയിൽ പ്രശ്നം പുകയുന്നതിനിടെ ചർച്ചയ്ക്ക് തയ്യാറായി ചൈന രംഗത്ത് വന്നിരിക്കുകയാണ്. പ്രതിരോധ മന്ത്രിതല ചർച്ചയ്ക്ക് ചൈന സമയം തേടി. റഷ്യയില്‍ നടക്കുന്ന ഷാംഗായി കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിനിടെയാണ് കൂടിക്കാഴ്ച നടത്താനുളള സാധ്യത ചൈന ആരാഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ ദിവസങ്ങളിലായി ചൈന വീണ്ടും പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയിരുന്നു. ചൈനീസ് നീക്കം തടഞ്ഞ ഇന്ത്യന്‍ സൈന്യം പാംഗോംഗ് തടാകത്തിന്റെ തീരത്തെ തന്ത്രപ്രധാന മേഖലകളില്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു.

  കളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽ

  'ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല'! തിരിച്ചടിച്ച് മന്ത്രി തോമസ് ഐസക്

  English summary
  Chief of Defence Staff Gen Bipin Rawat says Indian Army capable of dealing with Chinese actions
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X