മമതയോട് കൊരുത്ത് കേന്ദ്രം, പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്ര സർവീസിലേക്ക് തിരിച്ച് വിളിച്ചു
കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയെ തിരിച്ച് വിളിച്ചു. ചീഫ് സെക്രട്ടറിയായ ആലാപന്‍ ബന്ധോപാധ്യായയോട് കേന്ദ്ര സര്‍വീസിലേക്ക് തിരികെ എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രി യോഗം വിളിച്ചത്.
1987 കേഡറിലെ ഐഎഎസ് ഓഫീസര്‍ ആണ് ആലാപന്‍ ബന്ധോപാധ്യായ. തിങ്കളാഴ്ച രാവിലെ 10 മണിക്ക് കേന്ദ്ര സര്‍വീസില്‍ ഹാജരാകാനാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ആലാപന്‍ ബന്ധോപാധ്യായയുടെ സര്‍വീസ് മൂന്ന് മാസത്തേക്ക് കൂട്ടാന്‍ കേന്ദ്രത്തോട് ബംഗാള്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ആലാപന്‍ ബന്ധോപാധ്യായ. 2020ല്‍ രാജീവ് സിന്‍ഹയ്ക്ക് പകരക്കാരനായിട്ടാണ് അദ്ദേഹം പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. കേന്ദ്ര നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. ഇതിലും കൂടുതല്‍ തരംതാഴാന്‍ നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ബിജെപിക്ക് സാധിക്കുമോ എന്ന് തൃണമൂല്‍ നേതൃത്വം ചോദിക്കുന്നു.
Recommended Video
ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ
തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ മമത ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ കടുത്ത ഏറ്റുമുട്ടലിലാണ്. ഏറ്റവും ഒടുവില്‍ ഇരുകൂട്ടരും കൊമ്പ് കോര്‍ത്തിരിക്കുന്നത് പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത യാസ് ചുഴലിക്കാറ്റ് വിശകലന യോഗവുമായി ബന്ധപ്പെട്ടാണ്. മമത ബാനര്‍ജിയും ചീഫ് സെക്രട്ടറിയും യോഗത്തിന് എത്തിയത് അര മണിക്കൂര്‍ വൈകി ആയിരുന്നു. അത് വരെ പ്രധാനമന്ത്രിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും കാത്തിരുന്നു. യോഗത്തിന് എത്തിയ മമത ചുഴലിക്കാറ്റിന്റെ ബംഗാളിലുളള ആഘാതം വ്യക്തമാക്കുന്ന രേഖകള്‍ കൈമാറിയ ശേഷം പെട്ടെന്ന് തന്നെ തിരിച്ച് പോവുകയുമായിരുന്നു. ഇതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
മോഡേൺ,നാടൻ വേഷങ്ങളിൽ ഒരു പോലെ തിളങ്ങി നടി നിഖിത സ്വാമി, പുതിയ ഫോട്ടോകൾ












Click it and Unblock the Notifications