കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബദ്ധത്തിൽ പാളത്തിലേക്ക് വീണ് കുഞ്ഞ്; ജീവൻ പണയപ്പെടുത്തി രക്ഷിച്ച് റെയിൽവേ ജീവനക്കാരൻ,വീഡിയോ

Google Oneindia Malayalam News

ദില്ലി; റെയിൽവേ സ്റ്റേഷനിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ പാളത്തിൽ വീണ കുഞ്ഞിനെ അദ്ഭുതകരമായി രക്ഷിച്ച റെയിൽവേ ജീവനക്കാരന്റെ വീഡിയോ വൈറൽ. മുംബൈയിലെ വൻഗണി റെയിൽവേ സ്റ്റേഷൻ ജീവനക്കാരൻ മയൂർ ഷെൽക്കയാണ് കുഞ്ഞിനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ചത്. മയൂറിന് സോഷ്യൽ ലോകത്ത് അഭിനന്ദന പ്രവാഹമാണ്.

railway

അമ്മയുടെ കൈപിടിച്ച് പ്ലാന്റ്‌ഫോമിലൂടെ നടന്നുപോകുമ്പോഴായിരുന്നു കുഞ്ഞ് അബദ്ധത്തില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണത്. കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ ട്രെയിൻ വരികയായിരുന്നു. ഇത് കണ്ട് ട്രാക്കിലേക്ക് ഓടിയെത്തിയ മയൂർ ഞൊടിയിടയിൽ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഏപ്രില്‍ 17ന് നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യൻ റെയിൽവേ തന്നെയാണ് പങ്കുവെച്ചത്.

'ഞാൻ നോക്കുമ്പോൾ ഉദ്യാൻ എക്സ്പ്രസ് അവനടുത്തേക്ക് വരുന്നതാണ് കണ്ടത്. ഉടൻ അവന്റെ ജീവൻ രക്ഷിക്കണമെന്ന് എനിക്ക് തോന്നി. അവനടുത്തേക്ക് ഞാൻ ഓടി, എന്നാൽ പെട്ടെന്ന് എന്നിലേക്ക് ഒരു ഭയം ഇരച്ച് കയറി, പിൻവാങ്ങിയാലോ എന്ന് വരെ തോന്നി, ഇതോടെ ഞാൻ വേഗം കുറച്ചു, ട്രാക്കിൽ നിന്ന് മാറാനും ആലോചിച്ചു. എന്നാൽ അവൻ മരിച്ച് കിടക്കുന്നത് കാണാൻ എനിക്ക് സാധിക്കാല്ലായിരുന്നു. അതോടെ ഞാൻ വേഗം അവനടുത്തേക്ക് ഓടുകയായിരുന്നു., മയൂർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മയൂറിന്റെ അസാമാന്യ ധൈര്യത്തെ നിരവധി പേരാണ് പുകഴ്ത്തുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലും ഈ ദൃശ്യങ്ങൾ പങ്കുവെച്ച് മയൂറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

18 വയസ് കഴിഞ്ഞവർക്ക് മെയ് 1 മുതൽ കൊവിഡ് വാക്സിൻ;സുപ്രധാന തിരുമാനവുമായി കേന്ദ്രസർക്കാർ18 വയസ് കഴിഞ്ഞവർക്ക് മെയ് 1 മുതൽ കൊവിഡ് വാക്സിൻ;സുപ്രധാന തിരുമാനവുമായി കേന്ദ്രസർക്കാർ

തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും; പൂരപ്പറമ്പില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലതൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും; പൂരപ്പറമ്പില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

രോഗലക്ഷണമില്ലാത്ത കൊവിഡില്‍ ഇന്ത്യ വിറയ്ക്കുന്നു, രണ്ടാം തരംഗത്തില്‍ കേന്ദ്രത്തിന് വീഴ്ച്ച?രോഗലക്ഷണമില്ലാത്ത കൊവിഡില്‍ ഇന്ത്യ വിറയ്ക്കുന്നു, രണ്ടാം തരംഗത്തില്‍ കേന്ദ്രത്തിന് വീഴ്ച്ച?

https://twitter.com/ANI/status/1384013851109199888

English summary
Child accidentally falls off railway tracks; Railway employee saved his life save, video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X