Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെയും കാമുകന്റെയും സ്വകാര്യ നിമിഷങ്ങളില്‍ കടന്നു വന്ന 5 വയസ്സുകാരനെ തല്ലി കൊന്നു

ചെന്നൈ: അമ്മയുടെയും കാമുകന്റെയും സ്വകാര്യ നിമിഷത്തില്‍ ശല്യമായ 5 വയസ്സുകാരനെ തല്ലി കൊന്നു. മകന്‍ കളിക്കുന്നതിനിടയില്‍ വീണപ്പോഴാണ് മരിച്ചത് എന്ന യുവതിയുടെ കെട്ടുകഥ പൊളിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷമാണ്.

പളനി സ്വദേശികളായ അറമുഖന്റെയും മാരിക്കണ്ണിന്റെ ഇളയ കുട്ടിയാണ് പെരിയസ്വാമി. മൂത്ത മകള്‍ ധനലക്ഷ്മി(7) അറമുഖന്റെ വീട്ടില്‍ നിന്നാണ് പഠിയ്ക്കുന്നത്. മാസങ്ങളായി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു മാരിക്കണ്ണ്. ഭര്‍ത്താവറിയാതെ കാമുകനെ കാണാന്‍ പോകുമ്പോള്‍ കുട്ടിയെയും കൂട്ടിയിരുന്നു. എന്നാല്‍ ഇവര്‍ തനിച്ചിരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടു വന്നില്ല.

 suicide

അമ്മയെ കാണാതെ പെരിസ്വാമി കരഞ്ഞപ്പോഴാണ് യുവതിയും കാമുകനും ചേര്‍ന്ന് ഉപദ്രവിച്ചത്. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ച് കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വീട്ടില്‍ എത്തിയ ശേഷം സഹോദരിയെ വിളിച്ച് പെരിയസ്വാമി വീണെന്നും മിണ്ടുന്നില്ല എന്നും പറയുകയായിരുന്നു.

ബന്ധുക്കള്‍ വീട്ടില്‍ എത്തുമ്പോള്‍ കുട്ടി മരിച്ചു കിടക്കുന്നതാണ് കണ്ടത്. മാരിക്കണ്ണിന്റെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസം സംശയത്തിന് ഇടയാക്കി. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം സംഭവിച്ചത് ആക്രമണത്തില്‍ നിന്നണെന്നും വ്യക്തമായിരുന്നു. പിന്നീട് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+