Get Updates
Get notified of breaking news, exclusive insights, and must-see stories!

'മൂന്നാം കാലുമായി'പെണ്‍കുഞ്ഞ് ജനിച്ചു!അത്ഭുതത്തോടെ നാട്ടുകാര്‍!മൂന്നാം കാലിന് പിന്നില്‍?വീഡിയോ കാണാം

കൂടുതല്‍ ചികിത്സയ്ക്കായി കുട്ടിയെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വാറങ്കല്‍: കുഞ്ഞ് ജനിച്ചാല്‍ ബന്ധുക്കളും അയല്‍വാസികളും അമ്മയെയും കുഞ്ഞിനെയും കാണാനെത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ വാറങ്കലില്‍ കുഞ്ഞിനെ കാണാനായി ഒരു ഗ്രാമം ഒന്നടങ്കമാണ് ആശുപത്രിയിലേക്ക് കുതിച്ചെത്തിയത്. തെലങ്കാനയിലെ വാറങ്കലിലാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിശേഷിപ്പിക്കാവുന്ന പ്രത്യേകതയുമായി ഒരു കുഞ്ഞ് പിറന്നിരിക്കുന്നത്.

വാറങ്കല്‍ കഞ്ചന്‍പള്ളി ഗ്രാമത്തിലെ ശ്രീലത ജന്മം നല്‍കിയ കുഞ്ഞിന് മൂന്ന് കാലുകളുള്ളതാണ് കൗതുകമായിരിക്കുന്നത്. മൂന്ന് കാലുകളുമായാണ് പെണ്‍കുഞ്ഞ് ജനിച്ചത്. സാധാരണയുള്ള ഇരുകാലുകള്‍ക്കുമിടയിലായാണ് ഈ പെണ്‍കുഞ്ഞിന് മൂന്നാമതൊരു കാലുകൂടിയുള്ളത്. കൂടുതല്‍ ചികിത്സയ്ക്കായി കുട്ടിയെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വാറങ്കല്‍ കഞ്ചന്‍പള്ളി സ്വദേശിനി...

വാറങ്കല്‍ കഞ്ചന്‍പള്ളി സ്വദേശിനി...

തെലങ്കാനയിലെ ജങ്കോണ്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് വാറങ്കല്‍ കഞ്ചന്‍പള്ളി സ്വദേശിനിയായ ശ്രീലത മൂന്ന് കാലുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തിങ്കളാഴ്ച...

ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തിങ്കളാഴ്ച...

കഞ്ചന്‍പള്ളി സ്വദേശിനി ശ്രീലതയെ തിങ്കളാഴ്ചയാണ് ഭര്‍ത്താവ് സാംബയ്യ ആശുപത്രിയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് യുവതി മൂന്നു കാലുകളുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

മറ്റു കുഴപ്പങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍...

മറ്റു കുഴപ്പങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍...

മൂന്നു കാലുകളുമായി ജനിച്ച കുഞ്ഞിന് മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നും, പൂര്‍ണ ആരോഗ്യവതിയാണെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ജനിച്ച സമയം മുതല്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വിദഗ്ദ ചികിത്സയ്ക്കായി...

വിദഗ്ദ ചികിത്സയ്ക്കായി...

കുഞ്ഞിന്റെ ഇടുപ്പിന്റെ ഭാഗത്തു നിന്നുമാണ് കാലു പോലെയുള്ള അവയവം പുറത്തേക്ക് വളര്‍ന്നിരിക്കുന്നത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായും ഒഴിവാക്കാനാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ശസ്ത്രക്രിയ ഉടന്‍...

ശസ്ത്രക്രിയ ഉടന്‍...

അമ്മയെയും കുഞ്ഞിനെും വിദഗ്ദ ചികിത്സയ്ക്കായി ഹൈദരാബാദിലെ നിലോഫര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിന്റെ അവയവം ഒഴിവാക്കാനായി പ്രത്യേക ശസ്ത്രക്രിയ ഉടന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+