കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെങ്ങിനുമുകളില്‍ പ്രേതം,പരിഹാരമായത് തെങ്ങ് കയറ്റക്കാരനെത്തിയതോടെ

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: വീട്ടുമുറ്റത്തെ തെങ്ങിനു മുകളില്‍ നിന്നുയര്‍ന്ന കരച്ചില്‍ ഒരു കുടുംബത്തിന്റെ ഉറക്കം തന്നെ ഇല്ലാതാക്കി. ബെംഗളൂരുവിലെ ഉഡുപ്പിയിലാണ് സംഭവം നടക്കുന്നത്. ഉഡുപ്പി സ്വദേശിയായ ഗോവിന്ദനും കുടുംബത്തിനും പറ്റിയ അബദ്ധം ഇനിയാര്‍ക്കും പറ്റരുതെന്നാണ് ആദ്യം പറയാനുള്ളത്.

വീട്ടുമുറ്റത്തെ തെങ്ങിനുമുകളില്‍ നിന്നും ഒരു കരച്ചില്‍ ദിവസവും കേള്‍ക്കേണ്ടി വരുമ്പോള്‍ ആരുമൊന്നു പകച്ചുപോകും. കുട്ടിയുടെ കരച്ചിലില്‍ ആശങ്കയിലായ കുടുംബം പരിഹാരത്തിനായി ഓടിയത് സമീപത്തുള്ള ജ്യോത്സ്യന്റെ അടുത്താണ്. എന്നാല്‍ കപട ജ്യോത്സ്യന്‍ വീട്ടുകാരെ പറ്റിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. തെങ്ങിനുമുകളില്‍ പ്രേതമുണ്ടെന്നും, ദുഷ്ടശക്തിയാണതെന്നും പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിക്കുകയാണുണ്ടായത്.

coconut-palm

ഇതുകേട്ട് അപ്പാടെ വിശ്വസിച്ച ഗോവിന്ദനും കുടുംബവും പേടിച്ച് ഹോമം നടത്തി. പൂജകള്‍ക്കായി നല്ല തുകയാണ് ജ്യോത്സ്യന് നല്‍കേണ്ടിവന്നത്. പൂജകള്‍ നടത്തിയിട്ടും തെങ്ങിനുമുകളില്‍ നിന്നുള്ള കരച്ചില്‍ അവസാനിച്ചില്ല എന്നുമാത്രം. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് പറ്റിയ അബദ്ധം മനസ്സിലായത്. തേങ്ങ പറിക്കാന്‍ എത്തിയ തെങ്ങുകയറ്റക്കാരനാണ് പറ്റിയ അമളി മനസ്സിലാക്കി കൊടുത്തത്.

ഇതിനുമുന്‍പ് തേങ്ങ പറിക്കാനായി ഇയാള്‍ എത്തിയപ്പോള്‍ ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ അയാളുടെ മൊബൈല്‍ ഫോണ്‍ തെങ്ങിനു മുകളില്‍ മറന്നുവെച്ചിരുന്നു. അതിലെ റിങ്ങ് ടോണായിരുന്നു ആ കരച്ചില്‍. കാര്യം രസകരമാണെങ്കിലും ഇല്ലാത്ത പണം മുടക്കി പൂജകള്‍ ചെയ്യേണ്ടിവന്ന സാധാരണ കുടുംബത്തിന്റെ അവസ്ഥ പരിതാപകരമായി പോയി. ഇതോടെ ജോത്സ്യന്റെ കള്ളത്തരം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മനസ്സിലാകുകയും ചെയ്തു.

English summary
a resident of Vandse in Kundapur taluk of Udupi district, became scared when they began to hear the sounds of a baby crying from their coconut tree late every evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X