Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉച്ചക്കഞ്ഞി തയ്യാറാക്കിയ പാത്രത്തിൽ വീണ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം; സംഭവം മിര്‍സാപൂരില്‍

മിര്‍സാപൂര്‍: ഉച്ചക്കഞ്ഞി പാകം ചെയ്ത ചെമ്പില്‍ വീണ് പൊള്ളലേറ്റ മൂന്ന് വയസ്സുകാരി മരിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ സ്‌കൂളിലാണ് സംഭവം. നിര്‍മ്മാണ സാമഗ്രികളില്‍ കാലിടറിയാണ് കുഞ്ഞ് പാത്രത്തിലേക്ക് വീണതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം കാതില്‍ ഇയര്‍ഫോണുകള്‍ ഉള്ളതിനാല്‍ പാചകക്കാരന്‍ കുട്ടി വീഴുന്ന ശബ്ദം കേട്ടില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. മരിച്ച പെണ്‍കുട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിയല്ലെന്ന് മിര്‍സാപൂരിലെ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു.

എന്നാല്‍ 2, 5 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളായ ഗണേഷ്, ഹിമാന്‍ഷുള്‍ എന്നിവരോടൊപ്പം മൂന്നു വയസ്സുകാരി അഞ്ചലും സ്‌കൂളില്‍ പോകാറുണ്ടായിരുന്നതായും തിങ്കളാഴ്ച ഉച്ചഭക്ഷണം കഴിക്കാനായി വിദ്യാര്‍ത്ഥികള്‍ തിക്കും തിരക്കുമിട്ടപ്പോള്‍ പെണ്‍കുട്ടിക്ക് ബാലന്‍സ് നഷ്ടപ്പെടുകയും പച്ചക്കറി പാകം ചെയ്ത പാത്രത്തിലേക്ക് വീഴുകയുമായിരുന്നുവെന്നും ജില്ലാ മജിസ്ട്രേറ്റ് സുശീല്‍ കുമാര്‍ പട്ടേല്‍ പറഞ്ഞു.

up

അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രാദേശിക അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രധാന അധ്യാപകനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബി.ഇ.ഒ പറഞ്ഞു.

അതേസമയം സ്‌കൂളിനോട് ചേര്‍ന്ന അംഗനവാടിയില്‍ അഞ്ചല്‍ പഠിച്ചിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന രാംപൂര്‍ അറ്റാരി ഗ്രാമത്തിലാണ് ഈ വിദ്യാലയം. ആന്ധ്രാപ്രദേശിലെ കര്‍നൂളിലും നവംബര്‍ മാസത്തില്‍ 6 വയസ്സുകാരനായ കിന്റര്‍ഗാര്‍ഡന്‍ വിദ്യാര്‍ത്ഥി സമാന സാഹചര്യത്തില്‍ മരിച്ചിരുന്നു. ഓടുന്നതിനിടെ ചൂടുള്ള സാമ്പാറില്‍ വീണ വിദ്യാര്‍ത്ഥിയ്ക്ക് അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+