രണ്ടര വയസ്സുകാരിയുള്‍പ്പടെ നാല് കുട്ടികള്‍ക്ക് വിവാഹം, വീട്ടുക്കാർ കുടുങ്ങുമെന്ന് ഉറപ്പായി
ജയ്പൂര്‍: ശൈശവ വിവാഹങ്ങള്‍ ഇന്ത്യയില്‍ ദിനംപ്രതി കൂടിവരുകയാണ്. അതിന് തെളിവുകളാണ് രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ഗജൂന വില്ലേജില്‍ നടന്ന സംഭവം.
രണ്ട് വയസ്സിനും 12 വയസിനും ഇടയിലുള്ള നാല് പെണ്‍കുട്ടികളുടെ വിവാഹമാണ് വീട്ടുക്കാര്‍ നടത്തിയത്. ഇവരെ വിവാഹം ചെയ്തിരിക്കുന്നതും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ്.

ഫെബ്രുവരി 23നാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടികളുടെ അമ്മാവന്‍ ശിശുക്ഷേമ വകുപ്പില്‍ പാരാതിപ്പെടുകയായിരുന്നു. ലോക്കല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ശിശു അവകാശ സമിതിയും ഭില്‍വാല ശിശുഷേമ വകുപ്പും എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications