Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ വിവാഹശേഷം പത്താം ജന്മദിനം ആഘോഷിച്ചത് 1.32 ലക്ഷം പേര്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ഗാന്ധിനഗര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തില്‍ നിന്നും ബാലവിവാഹത്തെ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വരുന്നു. ഗുജറാത്തിലെ 3.36 കോടി വരുന്ന വിവാഹിതരില്‍ 2.09 ശതമാനത്തോളം പേര്‍ 10 വയസ്സില്‍ താഴെ ഉള്ളവരാണെന്നും ഇവരുടെ എണ്ണം ഏകദേശം ഏഴ് ലക്ഷത്തോളം വരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആണ്‍ കുട്ടികള്‍ക്ക് 21 വയസ്സും പെണ്‍കുട്ടികള്‍ക്ക് 18 വയസ്സുമാണ് നിയമപരമായി വിവാഹം കഴിക്കാനുള്ള പ്രായമെങ്കിലും ഗുജറാത്തില്‍ വിവാഹിതരായ 3.36 കോടി പേരില്‍ 43 ലക്ഷം പേര്‍ 18 വയസ്സില്‍ താഴെയാണ്. അതേസമയം ഗുജറാത്തില്‍ നടന്ന ശൈശവ വിവാഹങ്ങളില്‍ 43.77 ലക്ഷം(91.55%) പേരും ഹിന്ദുക്കളായിരുന്നു. എന്നാല്‍ 7.43% പേര്‍ മാത്രമാണ് മുസ്ലീങ്ങള്‍ ഉള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Marriage

ലോകത്ത് ശൈശവ വിവാഹത്തിന്റെ കാര്യത്തില്‍ ആറാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം ഇന്ത്യയില്‍ ബാലവിവാഹം നിയമവിരുദ്ധമാണെങ്കിലും ഇന്നും ഇത് തുടരുന്നുണ്ട്. ഇന്ത്യയില്‍ വിവാഹിതരായ 64 കോടി പേരില്‍ 1,21 കോടി പേര്‍ പത്ത് വയസ്സിന് താഴെ പ്രായത്തില്‍ വിവാഹിതരായവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം ബാല വിവാഹത്തിന്റെ കാര്യത്തില്‍ ഗുജറാത്തിനേക്കാള്‍ മുന്നില്‍ രാജസ്ഥാനാണ്. 3.57 കോടി പേരില്‍ 10.29 ലക്ഷം പേരാണ് രാജസ്ഥാനിലെ ശൈശവ വിവാഹിതര്‍. അന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ശൈശവ വിാഹത്തിന്റെ കാര്യത്തില്‍ തൊട്ടു പിന്നാലെയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+