കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിക്ഷ തൊഴിലാളിയുടെ 6 വയസുകാരനായ മകനെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നു, തെരുവ് നായ സ്നേഹം...

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ ആറുവയസുകാരനെ പട്ടാപ്പകല്‍ തെരുവ് നായ്ക്കള്‍ കടിച്ച് കീറി കൊന്നു. ദില്ലിയിലെ ജാമിയ നഗറില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നത്. മൂന്ന് തെരുവ് നായ്ക്കള്‍ കുട്ടിയെ കടിച്ച് കീറുകയായിരുന്നു. രക്ഷിയ്ക്കാനെത്തിയവരേയും നായ്ക്കള്‍ ആക്രമിയ്ക്കാന്‍ ശ്രമിച്ചു.

മാമുന്‍ അന്‍സാരി എന്ന കുട്ടിയാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിയ്ക്കുകയായിരുന്നു അന്‍സാരി. എന്നാല്‍ പിന്നീട് സമീപത്തെ കാട്ടിലേയ്ക്ക് അന്‍സാരി ഒറ്റയ്ക്ക് പോവുകയായിരുന്നു. അവിടെ വച്ചാണ് തെരുവ് നായ്ക്കള്‍ ആക്രമിയ്ക്കാന്‍ ശ്രമിച്ചത്. പേടിച്ചോടിയ കുട്ടി വീണു. കുട്ടിയുടെ മേല്‍ ചാടി വീണ് തെരുവ് നായ്ക്കള്‍ കടിച്ച് കീറുകയായിരുന്നു.

ചൊവ്വാഴ്ച

ചൊവ്വാഴ്ച

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പട്ടിയെ പേടിച്ച് ഓടിയ കുട്ടി നിലത്ത് വീഴുകയും പട്ടികള്‍ കൂട്ടത്തോടെ ആക്രമിയ്ക്കുകയുമായിരുന്നു

 ജാമിയ നഗര്‍

ജാമിയ നഗര്‍

ജാമിയ നഗര്‍ ജെജെ കോളനിയിലാണ് കുട്ടിയുടെ താമസം. റിക്ഷ തൊഴിലാളിയാണ് കുട്ടിയുടെ പിതാവ്

രക്ഷിയ്ക്കാന്‍

രക്ഷിയ്ക്കാന്‍

കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ തെരുവ് നായ്ക്കളില്‍ നിന്നും കുട്ടിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും നായ്ക്കള്‍ ആളുകളേയും ആക്രമിയ്ക്കാന്‍ ശ്രമിച്ചു

ആശുപത്രിയില്‍

ആശുപത്രിയില്‍

കുട്ടിയെ സമീപത്തെ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല

പ്രതിഷേധം

പ്രതിഷേധം

തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരെ പ്രദേശത്തെ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി

English summary
A six-year-old boy was mauled to death by three stray dogs in south Delhi’s Jamia Nagar on Tuesday afternoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X