കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നര വയസ്സുകാരന് കയറ്റിയത് എച്ച്‌ഐവി പോസ്റ്റീവ് രക്തം

  • By Neethu
Google Oneindia Malayalam News

ഗുവാഹത്തി: പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നരവയസ്സുകാരന് കയറ്റിയത് എച്ച്‌ഐവി പോസറ്റീവ് രക്തമാണെന്ന് സംശയം. ശരീരത്തില്‍ 40 ശതമാനം പൊള്ളലേറ്റ് ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ച് മാസത്തോളം ചികിത്സയിലായിരുന്നു കുട്ടി.

ശരീരത്തില്‍ ഗുരുതരമായ പൊള്ളലേറ്റതിനാല്‍ അഞ്ചിലേറെ തവണ രക്തം കയറ്റിയിരുന്നു. 2015 ഏപ്രില്‍ മാസത്തിലാണ് കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പരിശോനയ്ക്ക് കുട്ടിയെ അഡ്മിറ്റ് ആകിയപ്പോഴാണ് എച്ച്‌ഐവി പോസറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രി

ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രി


2015 ഏപ്രില്‍ മാസത്തിലാണ് ശരീരത്തില്‍ 40 ശതമാനം പൊള്ളലേറ്റ് കുട്ടിയെ ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് മാസത്തോളം തുടര്‍ച്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ഗുരുതരമായ പൊള്ളല്‍

ഗുരുതരമായ പൊള്ളല്‍


മൂന്നര വയസ്സുകാരന് ഗുരുതരമായ പൊള്ളലാണ് ഏറ്റിരുന്നത്. ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും ശസ്ത്രക്രിയ നടത്തിയിരുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.

രക്തം കയറ്റിയത്

രക്തം കയറ്റിയത്


അഞ്ചിലേറെ തവണ ശസ്ത്രക്രിയയുടെ ഭാഗമായി കുട്ടിയ്ക്ക് രക്തം കയറ്റിയിരുന്നു. ആശുപത്രിയിലെ ബ്ലെഡ് ബാങ്കില്‍ നിന്നാണ് രക്തം വാങ്ങിയത് എന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.

എച്ച്‌ഐവി പോസറ്റീവ്

എച്ച്‌ഐവി പോസറ്റീവ്

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ചെക്കപ്പിന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് എച്ച്‌ഐവി പോസറ്റീവ് ആണെന്ന് കണ്ടെത്തിയത്.
നിശബ്ദത പാലിക്കുന്നു

നിശബ്ദത പാലിക്കുന്നു


സംഭവം ചോദ്യം ചെയ്തപ്പോള്‍ പുറത്ത് പറയരുതെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു.മാതാപിതാക്കള്‍ക്ക് എച്ച്‌ഐവി ഇല്ലെന്നും പിന്നെങ്ങിനെയാണ് കുട്ടിയ്ക്ക് പോസറ്റീവ് ആയതെന്നും ഇവര്‍ ചോദിക്കുന്നു.

അധികൃതര്‍ പറയുന്നത്

അധികൃതര്‍ പറയുന്നത്


ചികിത്സയ്ക്ക് ശേഷം കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. ഈ സമയത്ത് എച്ച്‌ഐവി പോസറ്റീവ് ആയ ഏതെങ്കിലും വ്യക്തിയുമായുണ്ടായ ബന്ധത്തില്‍ നിന്നാകാം കുട്ടിയ്ക്ക് എച്ച്‌ഐവി ബാധിച്ചത് എന്നാണ്.

പരാതി നല്‍കി

പരാതി നല്‍കി


സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ആശുപത്രി അധികൃതരും അന്വേഷണത്തിന് ഉത്തരവിട്ടുണ്ടുണ്ട്. കുട്ടി ഇപ്പോള്‍ എആര്‍ടി ട്രീറ്റ്‌മെറ്റിലാണ്.

English summary
A child undergoing treatment for burn injuries at Gauhati Medical College Hospital has tested HIV positive after being allegedly given contaminated blood at the hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X