കുട്ടിക്കടത്ത്: ബിജെപി നേതാവിനെ കുടുക്കാന്‍ സിഐഡിമാര്ക്കു ചെയ്യേണ്ടിവന്നത്!!
ജൂഹി ചൗധരിയെയാണ് സിഐഡി നാടകീയമായി പിടികൂടിയത്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കുട്ടിക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം ബിജെപി നേതാവിനെ സിഐഡി സംഘം അറസ്റ്റ് ചെയ്തത് നാടകീയമായി. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍ വച്ചാണ് ജൂഹി ചൗധരിയടക്കം നാലു പേരെ അറസ്റ്റ് ചെയ്തത്.

ഡാര്‍ജിലിങിലെ ഒരു വീട്ടില്‍ ജൂഹിയുണ്ടെന്ന് സിഐഡിക്ക് വിവരം ലഭിക്കുകയായിരുന്നു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലേക്ക് ഇവിടെ നിന്നു 10 മിനിറ്റ് മാത്രമേ യാത്രയുള്ളൂ. അതുകൊണ്ടു തന്നെ തങ്ങളെക്കുറിച്ച് സൂചന ലഭിച്ചാല്‍ ജൂഹി ഇവിടെ നിന്നു രക്ഷപ്പെടുമെന്ന് സിഐഡികള്‍ക്കു ബോധ്യമുണ്ടായിരുന്നു.

വളരെ രഹസ്യമായിട്ടാണ് സിഐഡികള്‍ ജൂഹിയുടെ വീട് വളഞ്ഞത്. ഇവര്‍ക്കു സംശയം തോന്നാതിരിക്കാന്‍ സന്യാസികളുടെ വേഷത്തിലാണ് സിഐഡി ഉദ്യോഗസ്ഥരെത്തിയത്. ദേഹമാസകലം കുങ്കുമം തേച്ച് യഥാര്‍ഥ സന്യാസികളുടെ രൂപഭാവങ്ങളോടെയാണ് ഇവര്‍ വീട്ടില്‍ കയറിയത്.

കോടതിയില്‍ ഹാജരാക്കിയ ജൂഹിയെ 12 ദിവസത്തേക്ക് സിഐഡി കസ്റ്റഡിയില്‍ വിട്ടു. ജല്‍പായ്ഗുരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുട്ടിക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ജൂഹിയെന്ന് പോലീസ് പറഞ്ഞു. സന്നദ്ധസംഘടനാ നേതാവായ ചന്ദന ചക്രവര്‍ത്തിയും സോണാലി മോന്ദാലുമാണ് ജൂഹിയെ സഹായിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ നേരത്തേ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ബദൂരിയയില്‍ ബിസ്കറ്റ് പെട്ടിയില്‍ കുട്ടികളെ കടത്താന്‍ ശ്രമിച്ച സംഘത്തെ പിടികൂടിയതോടെയാണ് സിഐഡി ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

പിടിയിലായ ജൂഹിക്ക് രാഷ്ട്രീയ രംഗത്തെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. രാജ്യസഭാ അംഗവും നടിയുമായ രൂപാ ഗാംഗുലിയിലൂടെ മുതിര്‍ന്ന ബിജെപി നേതാവായ കൈലാഷ് വിജയ് വര്‍ഗിയയെ സഹായത്തിനായി ജൂഹി സമീപിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു.
-
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications