കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിക്കടത്ത്: ബിജെപി നേതാവിനെ കുടുക്കാന്‍ സിഐഡിമാര്‍ക്കു ചെയ്യേണ്ടിവന്നത്!!

ജൂഹി ചൗധരിയെയാണ് സിഐഡി നാടകീയമായി പിടികൂടിയത്

  • By Manu
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കുട്ടിക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം ബിജെപി നേതാവിനെ സിഐഡി സംഘം അറസ്റ്റ് ചെയ്തത് നാടകീയമായി. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍ വച്ചാണ് ജൂഹി ചൗധരിയടക്കം നാലു പേരെ അറസ്റ്റ് ചെയ്തത്.

താമസിച്ചത് ഡാര്‍ജലിങില്‍

ഡാര്‍ജിലിങിലെ ഒരു വീട്ടില്‍ ജൂഹിയുണ്ടെന്ന് സിഐഡിക്ക് വിവരം ലഭിക്കുകയായിരുന്നു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലേക്ക് ഇവിടെ നിന്നു 10 മിനിറ്റ് മാത്രമേ യാത്രയുള്ളൂ. അതുകൊണ്ടു തന്നെ തങ്ങളെക്കുറിച്ച് സൂചന ലഭിച്ചാല്‍ ജൂഹി ഇവിടെ നിന്നു രക്ഷപ്പെടുമെന്ന് സിഐഡികള്‍ക്കു ബോധ്യമുണ്ടായിരുന്നു.

സന്യാസി വേഷത്തിലെത്തിലെത്തി

വളരെ രഹസ്യമായിട്ടാണ് സിഐഡികള്‍ ജൂഹിയുടെ വീട് വളഞ്ഞത്. ഇവര്‍ക്കു സംശയം തോന്നാതിരിക്കാന്‍ സന്യാസികളുടെ വേഷത്തിലാണ് സിഐഡി ഉദ്യോഗസ്ഥരെത്തിയത്. ദേഹമാസകലം കുങ്കുമം തേച്ച് യഥാര്‍ഥ സന്യാസികളുടെ രൂപഭാവങ്ങളോടെയാണ് ഇവര്‍ വീട്ടില്‍ കയറിയത്.

കസ്റ്റഡിയില്‍ വിട്ടു

കോടതിയില്‍ ഹാജരാക്കിയ ജൂഹിയെ 12 ദിവസത്തേക്ക് സിഐഡി കസ്റ്റഡിയില്‍ വിട്ടു. ജല്‍പായ്ഗുരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുട്ടിക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ജൂഹിയെന്ന് പോലീസ് പറഞ്ഞു. സന്നദ്ധസംഘടനാ നേതാവായ ചന്ദന ചക്രവര്‍ത്തിയും സോണാലി മോന്ദാലുമാണ് ജൂഹിയെ സഹായിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ നേരത്തേ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അന്വേഷണം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം ബദൂരിയയില്‍ ബിസ്‌കറ്റ് പെട്ടിയില്‍ കുട്ടികളെ കടത്താന്‍ ശ്രമിച്ച സംഘത്തെ പിടികൂടിയതോടെയാണ് സിഐഡി ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

ഉന്നത ബന്ധം

പിടിയിലായ ജൂഹിക്ക് രാഷ്ട്രീയ രംഗത്തെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. രാജ്യസഭാ അംഗവും നടിയുമായ രൂപാ ഗാംഗുലിയിലൂടെ മുതിര്‍ന്ന ബിജെപി നേതാവായ കൈലാഷ് വിജയ് വര്‍ഗിയയെ സഹായത്തിനായി ജൂഹി സമീപിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു.

English summary
There was high drama before the police arrested Juhi Choudhury on Tuesday night, a BJP leader, in connection with the baby selling racket in West Bengal.The CID had been able to track her down to a house in Kharibari block of Darjeeling, just a 10-minute drive from the Indo-Nepal border.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X