കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ കടത്ത്; ബിജെപി എംപി, മഹാഭാരത്തിലെ 'ദ്രൗപതി'യെ വീട്ടിലെത്തി ചോദ്യം ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: നിയമവിരുദ്ധമായി കുട്ടികളെ കടത്തിയ സംഭവത്തില്‍ ബിജെപി എംപി രൂപാ ഗാംഗുലിലെ പശ്ചിമ ബംഗാള്‍ സിഐഡി ചോദ്യം ചെയ്തു. മഹാഭാരതം സീരിയലില്‍ ദ്രൗപതിയായി വേഷമിട്ട് പ്രശസ്തയായ അഭിനേത്രി രൂപ ബിജെപിയുടെ രാജ്യസഭാ എംപിയാണ്. ജല്‍പായ്ഗുരിയില്‍ നിന്നും കുട്ടികളെ കടത്തിയ കേസില്‍ ആരോപണവിധേയയാണ് രൂപ ഉള്‍പ്പെടെയുള്ളവര്‍.

കേസില്‍ നേരത്തെ ബിജെപിയുടെ വനിതാ നേതാവ് ജൂഹി ചൗധരിയെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് രൂപ. രൂപയും ജൂഹിയും തമ്മിലുള്ള ദുരൂഹമായ കൂടിക്കാഴ്ചകളെ കുറിച്ച് അന്വേഷണ സംഘം മൊഴിയെടുത്തു. നിയമ വിരുദ്ധമായി രേഖകളുണ്ടാക്കി നവജാത ശിശുക്കളെയും കുട്ടികളെയും വിദേശത്തേക്ക് ഉള്‍പ്പെടെ കടത്തിയെന്നതാണ് കേസ്.

roopaganguly

രൂപയെ ചോദ്യം ചെയ്തകാര്യം സിഐഡി സ്ഥിരീകരിച്ചു. ഇവരില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ അറിയാനുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ബിജെപിയുടെ ദേശിയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ, കൂടാതെ മറ്റു രണ്ടുപേര്‍ക്കും സിഐഡി ചോദ്യം ചെയ്യലിനായി സമന്‍സ് അയച്ചിട്ടുണ്ട്. അടുത്തദിവസം തന്നെ ഇവരെ ചോദ്യം ചെയ്യും.

സോണാലി മണ്ഡലിലെ കുട്ടികളുടെ കേന്ദ്രത്തില്‍ നിന്നും ഏതാണ്ട് 17 കുട്ടികളെയാണ് നിയമവിരുദ്ധമായി വിറ്റഴിച്ചത്. സംഭവത്തില്‍ ബിജെപി ദേശീയ നേതാക്കളുടെയും സംസ്ഥാന നേതാക്കളുടെ പങ്ക് നേരത്തെ വിവാദമായിരുന്നു. സ്ഥാപനത്തിന് അനിധികൃതമായി കുട്ടികളെ വില്‍ക്കാല്‍ ബിജെപി നേതാക്കള്‍ സഹായിച്ചെന്നായിരുന്നു ആരോപണം.

English summary
Child trafficking case: CID team at BJP MP Roopa Ganguly’s house to quiz her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X